Header Ads

  • Breaking News

    വിമാനത്താവളത്തില്‍ നിന്ന് 886 ഗ്രാം സ്വര്‍ണം ഫ്രൂട്ട് ജ്യുസറില്‍ ഒളിപ്പിച്ച നിലയില്‍ പിടികൂടി


    മട്ടന്നൂര്‍: 
    അബുദാബിയില്‍ നിന്നും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. രണ്ട് ദിവസം മുന്‍പ് വിമാനത്താവളം വഴി യാത്ര ചെയ്ത സുല്‍ത്താന്‍ ബത്തേരി സ്വദേശി നിയാസ് കണ്ണോത്തില്‍ നിന്നാണ് 886 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. ഫ്രൂട്ട് ജ്യുസറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. സംശയം തോന്നിയതിനെ തുടര്‍ന്ന് ഫ്രൂട്ട് ജ്യുസര്‍ കസ്റ്റഡിയില്‍ എടുത്ത ശേഷം ടെക്‌നീഷ്യനെയും യാത്രക്കാരനെയും ഒരുമിച്ച്‌ ഇന്നലെ വിമാനത്താവളത്തില്‍ വിളിച്ചു വരുത്തി പരിശോധന നടത്തുകയായിരുന്നു. ഇതിന് 28 ലക്ഷം രൂപ മാര്‍ക്കറ്റ് വില വരും. കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ മധുസുദനഭട്ട്, സൂപ്രണ്ട് പി.വി. സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

    No comments

    Post Top Ad

    Post Bottom Ad