Header Ads

  • Breaking News

    കണ്ണൂരിൽ പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമം;ചെറുവാഞ്ചേരി സ്വദേശി പൂജാരി പിടിയിൽ


    തലശ്ശേരി :
    കണ്ണൂരിലെ കണ്ണവത്ത് ആദിവാസി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം. പതിനേഴുകാരിയുടെ പരാതിയിൽ പൂജാരിക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. ചെറുവാഞ്ചേരി സ്വദേശി മഹേഷ് പണിക്കർക്കെതിരെയാണ് കേസെടുത്തത്.ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ പെണ്‍കുട്ടിയുടെ വീട്ടില്‍ പ്രത്യേക പൂജയ്ക്കായി എത്തിയതായിരുന്നു മഹേഷും സംഘവും. പൂജയ്ക്കിടയില്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി ബഹളം വെയ്ക്കുകയും വീട്ടുകാരും നാട്ടുകാരും ഓടിയെത്തുകയുമായിരുന്നു. പിന്നീട് എല്ലാവരും ചേര്‍ന്ന മര്‍ദ്ദിച്ച് പോലീസിന് കൈമാറുകയായിരുന്നു

    No comments

    Post Top Ad

    Post Bottom Ad