Header Ads

  • Breaking News

    ഇന്നുമുതല്‍ സംസ്ഥാനത്ത് വേനല്‍മഴ സജീവമാകും; മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേ​ഗത്തില്‍ കാറ്റുവീശാമെന്ന് പ്രവചനം


    കടുത്ത ചൂടില്‍ നിന്ന് ആശ്വാസം പകര്‍ന്ന് ഏപ്രില്‍ രണ്ടാം വാരം മുതല്‍ കേരളത്തില്‍ വേനല്‍മഴ സജീവമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം. ഇന്നു മുതല്‍ എല്ലാ ജില്ലകളിലും സാമാന്യം ഭേദപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് കേരള വെതര്‍ ഡോട്ട് ഇന്‍ ( keralaweather.in) റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട്, കോഴിക്കോട് തുടങ്ങിയ തീരദേശ ജില്ലകളിലാണ് മഴ അല്‍പം കുറയുക. മറ്റിടങ്ങളില്‍ ഇടക്കിടക്ക് വൈകിട്ട് ഇടിയോടുകൂടിയ വേനല്‍മഴ പ്രതീക്ഷിക്കാമെന്നാണ് പ്രവചനം. മഴക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റും പ്രതീക്ഷിക്കാം.

    വടക്കന്‍ കര്‍ണാടക മുതല്‍ കന്യാകുമാരി വരെ സമുദ്ര നിരപ്പില്‍ നിന്ന് 0.9 കി.മി ഉയരത്തിലായി ന്യൂനമര്‍ദപാത്തി രൂപപ്പെട്ടിട്ടുണ്ട്.കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലൂടെ കേരളത്തോട് ചേര്‍ന്നാണ് ഇത് കടന്നു പോകുന്നത്. ഇത് കേരളത്തില്‍ മഴക്ക് സാഹചര്യം ഒരുക്കും. കാറ്റിന്‍െറ ഗതിയും കേരളത്തില്‍ മഴക്ക് അനുകൂലമാണ്.

    ഇന്ന് വൈകിട്ടും രാത്രിയിലുമായി മിക്ക ജില്ലകളിലും വൈകിട്ട് ഇടിയോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്നും പ്രവചിക്കുന്നു. കോഴിക്കോട്, വയനാട്, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തിയായ മഴ പ്രതീക്ഷിക്കുന്നു. കര്‍ണാടകയുടെ പടിഞ്ഞാറ്-തെക്ക്-പടിഞ്ഞാറ് മേഖല, തമിഴ്‌നാടിന്‍െറ പശ്ചിമഘട്ട മേഖലയായ നീലഗിരി ജില്ല, ദക്ഷിണ കര്‍ണാടകയിലെ ഹാസന്‍, കൊടക്, ദക്ഷിണ കേരളത്തിലെ പാല, തൊടുപുഴ, കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിലും ഇന്ന് വൈകിട്ട് ശക്തമായ മഴയും ഇടിയും പ്രതീക്ഷിക്കുന്നതായി പ്രവചനത്തില്‍ പറയുന്നു.

    No comments

    Post Top Ad

    Post Bottom Ad