Header Ads

  • Breaking News

    കണ്ണൂർ ജില്ലയിലെ പഴയങ്ങാടി ഏഴോം തണ്ണീർത്തടത്തിൽ അപൂർവ ദേശാടനപ്പക്ഷി പെരുങ്കൊച്ചയെ (യുറേഷ്യൻ ബിറ്റേൺ)

    കണ്ണൂര്‍:  
    അപൂർവ ദേശാടനപ്പക്ഷി പെരുങ്കൊച്ചയെ (യുറേഷ്യൻ ബിറ്റേൺ) കണ്ണൂർ ജില്ലയിലെ പഴയങ്ങാടി ഏഴോം തണ്ണീർത്തടത്തിൽ കണ്ടെത്തി. ബോട്ടാറാസ് സ്റ്റെല്ലാറിസ് എന്നാണ് ശാസ്ത്രനാമം. കേരളത്തിൽ രണ്ടാമതായി ഈ പക്ഷിയെ ക്യാമറയിൽ പകർത്തിയിരിക്കുന്നത് പക്ഷിനിരീക്ഷകനും നേത്രരോഗ വിദഗ്ധനുമായ ഡോ. ജയൻ തോമസാണ്. പക്ഷിനിരീക്ഷകരായ സി. ശശികുമാർ, ജെ. പ്രവീൺ എന്നിവർ ഇത് സ്ഥിരീകരിച്ചു. ഇതിനുമുമ്പ് 1996-ൽ തിരുവനന്തപുരത്തുനിന്നാണ് ആദ്യം ഇവയുടെ ചിത്രമെടുത്തത്.

    കുളക്കൊക്കിനെക്കാൾ വലുപ്പമുള്ള പെരുങ്കൊച്ച സ്വർണനിറം കലർന്ന തവിട്ടുനിറത്തോടുകൂടിയതാണ്. പ്രജനന കാലത്ത് ഇണയെ ആകർഷിക്കാനായി ഇവയുടെ തലയിൽ കറുപ്പ് രാശിയുള്ള തൂവൽ തൊപ്പി രൂപപ്പെടും. തണ്ണീർത്തടങ്ങളുടെ കരയിലുള്ള പൊന്തക്കാടുകളാണ് ഇഷ്ട കേന്ദ്രങ്ങൾ. മത്സ്യം, ചെറു പക്ഷികൾ, പ്രാണികൾ, തവളകൾ, ഞണ്ട്, കൊഞ്ച് മുതലായവയാണ് ഇഷ്ടാഹാരം. അഫ്ഗാനിസ്താനും ചൈനയ്ക്കുമിടയിലെ പ്രദേശങ്ങളിലും ഹിമാലയൻ ഭാഗങ്ങളിലുമാണ് ഇവയെ കാണാറ്. ശൈത്യം തുടങ്ങുമ്പോഴാണ് ദേശാടനം നടത്താറ്.
    സിൻഹോ ചുണ്ടൻ കാട, ലോങ് ടോഡ് സ്റ്റീന്റ് തുടങ്ങിയ അപൂർവ ദേശാടനപ്പക്ഷികളെ മുമ്പ് കണ്ടെത്തിയിട്ടുള്ള ഏഴോം വിശിഷ്ട ആവാസവ്യവസ്ഥയുള്ള പ്രദേശമാണ്. പ്രദേശത്തിന്റെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് പൈതൃക പ്രദേശമെന്ന നിലയിൽ സംരക്ഷിക്കണമെന്ന് കണ്ണൂർ സർവകലാശാലാ പരിസ്ഥിതി പഠന വിഭാഗം മുൻ മേധാവി ഡോ. ഖലീൽ ചൊവ്വ അഭിപ്രായപ്പെട്ടു.

    🛑🖥  EZHOME LIVE 🖥🛑
       Online News Media
      ➖➖➖➖➖➖➖➖➖➖

    ഏറ്റവും പുതിയ വാർത്തകൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക

    No comments

    Post Top Ad

    Post Bottom Ad