Header Ads

  • Breaking News

    സി പി എം പ്രവർത്തകന് മർദനം.4 ബി ജെ പി പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്


    തലശ്ശേരി:
    കണ്ടോത്തും ചാലിൽ സി പി എം പ്രവർത്തകന് മർദനം.4 ബി ജെ പി പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്. .ഞായറാഴ്ച രാത്രി 11.30 ഓടെ സംഘർഷമുണ്ടായത്. കണ്ടോത്തും ചാലിൽ സ്ഥാപിച്ച പി ജയരാജന്റെ പ്രചരണ ബോർഡ് തകർക്കാനെത്തിയ ബിജെപി പ്രവർത്തകനെ സ്ഥലത്തുണ്ടായിരുന്ന സി പി എം പ്രവർത്തകർ തടഞ്ഞതോടെയാണ് സംഘർഷത്തിന് തുടക്കമായത്.സംഘർഷ വിവരമറിഞ്ഞ് കൂടുതൽ ബി ജെ പി പ്രവർത്തകർ സ്ഥലത്തെത്തി. ഇതിനിടയിൽ സി പി എം പ്രവർത്തകനായ കണ്ടോത്തും ചാലിലെ ചാല പ്രേൻറവിട ഷിബിൻ എന്ന ശംഭു (30) വിനെ ബി ജെ പി പ്രവർത്തകർ കല്ല് കൊണ്ട് തലക്കടിച്ചു.ഗുരുതരമായ പരിക്കുകളോടെ ഇയാളെ തലശേരി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. സി പി എം പ്രവർത്തകനായ ശംഭുവിന്റെ മർദിച്ചതിന് ബി ജെ പി പ്രവർത്തകരായ കുനുമ്മൽ കനാലിന് സമീപത്തെ താഴെ പീടികയിൽ ശരത്ത്, ശ്യാംജിത്ത്, അമൽജിത്ത്, കണ്ടോത്തും ചാലിലെ പുളിയാത്തമ്മൽ ചിത്രകേയൻ എന്നിവർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. സംഘർഷം കണക്കിലെടുത്ത് കുനുമ്മൽ, കണ്ടോത്തുംചാൽ മേഖലയിൽ കനത്ത പോലീസ് കാവലേർപ്പെടുത്തിയിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad