Header Ads

  • Breaking News

    തലശേരി റെയിൽവെ സ്റ്റേഷനിൽ ബൈക്ക് മോഷണം തുടർക്കഥ ; 3 ദിവസത്തിനിടെ നഷ്ടപ്പെട്ടത് 2 ബൈക്കുകൾ.

    റെയിൽവെ സ്റ്റേഷനിൽ മോഷ്ടാക്കൾ വിഹരിക്കുന്നു. കഴിഞ്ഞ 3 ദിവസത്തിനകം രണ്ട് ഇരു ചക്രവാഹനങ്ങളാണ് കാണാതായത്. പാട്യം മുതിയങ്ങയിലെ കൂട്ടപൊയിലിൽ സി.കെ പ്രിന്റോവിന്റെ KL 58 M 7742 നമ്പർ ബൈക്കാണ് ആദ്യം കളവ് പോയത്. തൊട്ടടുത്ത ദിവസമാണ് രണ്ടാം നമ്പർ ഫ്ലാറ്റ്ഫോമിന് സമീപം നിർത്തിയിട്ട KL 58 C 9610 ബൈക്ക് നഷ്ടപ്പെട്ടതായി എരഞ്ഞോളി വാലസ് വീട്ടിൽ ഭാർഗവൻ പരാതിയുമായെത്തിയത്. ഇതേ തുടർന്ന് ഐ.പി.സി 379 വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. കഴിഞ്ഞ കുറെ മാസങ്ങളായി റെയിൽവെ സ്റ്റേഷനിൽ നിർത്തിയിടുന്ന ബൈക്കുകൾ മോഷ്ടിക്കപ്പെടുന്നതായുള്ള പരാതികൾ ഏറി വരികയാണ്. റെയിൽവെ സ്റ്റേഷനിൽ ആർ.പി.എഫും പുറത്ത് ലോക്കൽ പൊലീസുമുണ്ടെങ്കിലും മോഷണത്തിന് കുറവൊന്നുമില്ല. കുറച്ചു നാൾ മുമ്പ് ഒരു മാധ്യമ പ്രവർത്തകന്റെ ബൈക്കും ഇത്തരത്തിൽ കാണാതായിരുന്നു. ഈ അന്വേഷണവും എങ്ങുമെത്തിയില്ല.

    No comments

    Post Top Ad

    Post Bottom Ad