Header Ads

  • Breaking News

    "WHERE IS MY TRAIN " ആപ്പ് ഗൂഗിള്‍ ഏറ്റെടുത്തു


    ട്രയിന്‍ യാത്രക്കാര്‍ക്കിടയില്‍ ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് "WHERE IS MY TRAIN " ആപ്പ് . ആപ് നിര്‍മിച്ച ബെംഗളൂരുവിലെ സിഗ്മോയ്ഡ് ലാബ്‌സിനെ ഏകദേശം 250 കോടി രൂപയ്ക്ക് ഗൂഗിള്‍ സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
    ഒരുകോടിയിലേറെ പേര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ആപ്പ് ആണ് വേര്‍ ഈസ് മൈ ട്രെയിന്‍. ട്രെയിനുകളുടെ തല്‍സമയ ലൊക്കേഷന്‍, പിഎന്‍ആര്‍ സ്റ്റാറ്റസ്, സീറ്റ് അറേഞ്ച്‌മെന്റ് എന്നിവ പരിശോധിക്കാനാന്‍ കഴിയും. 
    ജിപിഎസും ഇന്റര്‍നെറ്റും ഇല്ലാതെ തന്നെ ആപ്പ് പ്രവര്‍ത്തിക്കും. മലയാളം ഉള്‍പ്പെടെ 8 ഭാഷകളില്‍ ആപ് സേവനം ലഭ്യമാണ്. എസ്.പി.നിസാം, അരുണ്‍കുമാര്‍ നാഗരാജന്‍, ബാലസുബ്രഹ്മണ്യം രാജേന്ദ്രന്‍, മീനാക്ഷി സുന്ദരം എന്നിവരാണ് സ്റ്റാര്‍ട്ടപ് സ്ഥാപകര്‍. 
    ഗൂഗിള്‍ ആപ്പില്‍ തല്‍സമയ ട്രെയിന്‍ ലൊക്കേറ്റിങ് സംവിധാനങ്ങള്‍ കൊണ്ടുവരുന്നതിനുള്ള പരീക്ഷണങ്ങള്‍ നടന്നു വരികയാണ്. ഇതിന് വേണ്ടിയാണ് ആപ്പ് ഏറ്റെടുത്തതെന്നാണ് സൂചന.

    No comments

    Post Top Ad

    Post Bottom Ad