Header Ads

  • Breaking News

    മാടായിപ്പാറയിലെ പരിസ്ഥിതി നശിപ്പികുന്നു കരിങ്കൽ ജില്ലികൾ നിറഞ്ഞ് മാടായിപ്പാറ


    മാടായി :

    റോഡ് നിർമാണത്തിനായി മാടായിപ്പാറയിൽ മാസങ്ങളായി കൂട്ടിയിട്ടിരിക്കുന്ന കരിങ്കൽ ജില്ലികളുടെ കൂനകൾ പാറയുടെ ജൈവവൈവിധ്യത്തെ തകർക്കുമെന്ന് ആക്ഷേപം.

    മാടായിക്കാവ് ക്ഷേത്രക്കുളത്തിന്‌ തൊട്ടടുത്തായിട്ടാണ് ഏക്കറോളം സ്ഥലത്ത് ഇത്തരത്തിൽ കരിങ്കൽ ജില്ലികൾ ഇറക്കിയിട്ടുള്ളത്. 

    ഇതോടെ വേലിത്തത്തകൾ, പനങ്കാക്കകൾ, തിത്തിരിപ്പക്ഷികൾ, വിവിധയിനം പരുന്തുകൾ എന്നിവയുടെ പ്രധാന പ്രജനന-ഇരതേടൽ സ്ഥലങ്ങൾക്കാണ് ഭീഷണിയായത്.

    No comments

    Post Top Ad

    Post Bottom Ad