Header Ads

  • Breaking News

    സൗജന്യ ബ്യൂട്ടി പാർലർ മാനേജ്‌മെന്റ് പരിശീലനം


    കണ്ണൂർ :
    റുഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് പുരുഷൻമാർക്കുള്ള ബ്യൂട്ടി പാർലർ മാനേജ്‌മെന്റ് സൗജന്യ പരിശീലനം സംഘടിപ്പിക്കും. ഡിസംബർ 28 ന് ആരംഭിക്കുന്ന ഒരു മാസത്തെ പരിശീലന പരിപാടിയിൽ ഭക്ഷണവും സൗജന്യ താമസസൗകര്യം ലഭിക്കും..
    കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലെയും മാഹിയിലെയും 18 നും 45 നും ഇടയിൽ പ്രായമുള്ള യുവാക്കൾ പേര്, വയസ്സ്, മേൽവിലാസം, ഫോൺ നമ്പർ, എന്നിവ കാണിച്ച് ഡയറക്ടർ, റുഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട്,  പി ഓ കാഞ്ഞിരങ്ങാട്, കണ്ണൂർ 670142 എന്ന വിലാസത്തിൽ ഡിസംബർ 10നു മുമ്പായി അപേക്ഷിക്കണം..


    ബിപിഎൽ വിഭാഗത്തിൽ പെട്ടവർക്കും താമസിച്ചു പഠിക്കാൻ താല്പര്യമുള്ളവർക്കും മുൻഗണന. ഇന്റർവ്യൂ ഡിസംബർ18ന്. 

    PropellerAds
    കൂടുതൽ വിവരങ്ങൾക്ക് 
    ഫോൺ 0460 2226573.

    No comments

    Post Top Ad

    Post Bottom Ad