Header Ads

  • Breaking News

    ദർശനത്തിന് വിലക്കില്ല; ട്രാന്‍സ്‌ജെന്‍ഡര്‍ സംഘം ശബരിമലക്ക് യാത്ര തിരിച്ചു


    നാലംഗ ട്രാന്‍സ്‌ജെന്‍ഡര്‍ സംഘം ഇന്നലെ ശബരിമലക്ക് യാത്ര തിരിച്ചു. ശബരിമലയില്‍ പോകുന്നതിന് ഇവര്‍ക്ക് തടസങ്ങള്‍ ഇല്ലെന്ന സര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണ് ഇവര്‍ ശബരിമലക്ക് തിരിക്കുന്നത്.

    മൂന്ന് ട്രാന്‍സ്‌ജെന്‍ഡറുകള്‍ തിരുവനന്തപുരത്ത് നിന്നും ,ഒരാള്‍ കോട്ടയത്ത് നിന്നുമാണ് യാത്ര തിരിക്കുന്നത് .
    കഴിഞ്ഞ ദിവസമാണ് ഇവര്‍ യാത്ര തിരച്ചതെങ്കിലും മതിയായ സുരക്ഷ ഒരുക്കുന്നതിനായി യാത്ര വൈകിക്കുകയായിരുന്നു.ട്രാന്‍സ്‌ജെജെന്‍ഡറുകള്‍ക്ക് ശബരിമലയില്‍ വരുന്നതിന് വിലക്കുകള്‍ ഇല്ലെന്ന് തന്ത്രിയും ,പന്തളം രാജകൊട്ടാരവും നിലപാട് വ്യക്തമാക്കിയിരുന്നു.

    ശബരിമല ദര്‍ശനം ചെയ്യാനെത്തിയ അനന്യ, തൃപ്തി, അവന്തിക, രഞ്ജു എന്നീ നാല് പേരെ എരുമേലിയില്‍ വെച്ചാണ് കഴിഞ്ഞ ദിവസം പോലീസ് തടഞ്ഞത്.സാരിയുടുത്താണ് ട്രാന്‍സ്‌ജെന്‍ഡര്‍ സംഘം ശബരിമലയിലേക്ക് പോവാനായി എത്തിയത്. തുടര്‍ന്ന് പോലീസ് അവരെ തടയുകയായിരുന്നു.
    തുടര്‍ന്നാണ് ഇവര്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതിക്ക് പരാതി നല്‍കുന്നതും ശബരിമല ദര്‍ശനത്തിനുള്ള അനുമതി ലഭിക്കുന്നതും

    No comments

    Post Top Ad

    Post Bottom Ad