എരിപുരം പോലീസ് സ്റ്റേഷൻ കവലയിൽ ദിശാബോർഡ് ഇല്ലാത്തതിനാൽ യാത്രക്കാർ കുഴങ്ങുന്നു
എരിപുരം :
കെ.എസ്.ടി.പി.യുടെ പിലാത്തറ-പാപ്പിനിശ്ശേരി റോഡിൽ എരിപുരം പോലീസ് സ്റ്റേഷൻ കവലയിലെത്തുമ്പോൾ വാഹനയാത്രക്കാർ ദിശാബോർഡ് ഇല്ലാത്തതിനാൽ കുഴങ്ങുന്നു...
മാടായിക്കാവ്, വയലപ്ര പരപ്പ്, ചൂട്ടാട് ബീച്ച്, ഏഴോം, മുട്ടം നാവൽ അക്കാദമി റോഡ് എന്നീ സ്ഥലങ്ങളിലേക്കുള്ള വഴി മനസ്സിലാക്കാൻ വിധം വലിയ ബോർഡ് സ്ഥാപിക്കുകയാണെങ്കിൽ യാത്രക്കാർക്ക് ഉപകാരപ്രദമാകും...
![]() |
| FOR ADD CONTACT : 9895565197 |
ബോർഡ് സ്ഥാപിക്കാത്തതിനാൽ വാഹനം നിർത്തി ചോദിക്കേണ്ട അവസ്ഥയാണ്. രാത്രിയാണെങ്കിൽ ഇതുവലിയ ബുദ്ധിമുട്ടുമാണ്. ട്രാഫിക് സർക്കിളിനടുത്തായി സ്ഥാപിച്ച സോളാർ വിളക്കുകൾ കത്തിക്കാനാവശ്യമായ നടപടിയും സ്വീകരിക്കണമെന്നതും പ്രധാന ആവശ്യമാണ്...


No comments
Post a Comment