Header Ads

  • Breaking News

    കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ചെന്നൈയിലേക്ക് ഗോ എയറും ദോഹയിലേക്ക് എക്‌സ്പ്രെസ്സിന്റെയും സർവിസ് ആരംഭിച്ചു


    മട്ടന്നൂർ: 
    കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ഗോ എയറിന്റെ ചെന്നൈ സർവീസ് ചൊവ്വാഴ്ച തുടങ്ങി. വൈകുന്നേരം 6.10-ന് ചെന്നൈയിലേക്ക് പുറപ്പെട്ട് രാത്രി 9.20-ഓടെ മടങ്ങിയെത്തുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചത്.

    ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് ചെന്നൈ സർവീസ്. ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും ഗോ എയർ സർവീസുകളുണ്ട്. ബെംഗളൂരുവിലേക്ക് മറ്റൊരു സർവീസ് കൂടി 15 മുതൽ ഗോ എയർ തുടങ്ങുന്നുണ്ട്..

    എ​​ക്സ്പ്ര​​സി​​ന്റെ ദോ​​ഹ-​ക​​ണ്ണൂ​​ര്‍ സെ​​ക്ട​​റി​​ലെ സ​​ര്‍വീ​​സ് ആരംഭിച്ചു. ഈ ​​സെ​​ക്ട​​റി​​ല്‍ ആ​​ഴ്ച​​യി​​ല്‍ നാ​​ലു സ​​ര്‍വീ​​സു​​ക​​ളാ​​ണു​​ണ്ടാ​​കു​​ക.

    തി​​ങ്ക​​ള്‍, ചൊ​​വ്വ, ബു​​ധ​​ന്‍, ശ​​നി ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യി​​രി​​ക്കും ഇത്​. ദോ​​ഹ ക​​ണ്ണൂ​​ര്‍ വി​​മാ​​നം(​​ഐ​​എ​​ക്സ്0774) രാ​​ത്രി 11നു ​​ദോ​​ഹ​​യി​​ല്‍ നി​​ന്നു പു​​റ​​പ്പെ​​ട്ട് പു​​ല​​ര്‍ച്ചെ 5.45നു ​​ക​​ണ്ണൂ​​രി​​ലെ​​ത്തും.

    ക​​ണ്ണൂ​​ര്‍ ദോ​​ഹ വി​​മാ​​നം(​​ഐ​​എ​​ക്സ് 0773) ക​​ണ്ണൂ​​രി​​ല്‍ നി​​ന്ന് രാ​​ത്രി 8.20നു ​​പു​​റ​​പ്പെ​​ട്ട് രാ​​ത്രി പ​​ത്തി​​നു ദോ​​ഹ​​യി​​ലെ​​ത്തും. നാ​​ലു മ​​ണി​​ക്കൂ​​റും15 മി​​നി​​റ്റു​​മാ​​യി​​രി​​ക്കും യാ​​ത്രാ സ​​മ​​യം.

    ക​​ണ്ണൂ​​ര്‍, കാ​​സ​​ര്‍കോ​​ട് ജി​​ല്ല​​ക​​ളി​​ലെ പ്ര​​വാ​​സി​​ക​​ള്‍ക്ക് പു​​തി​​യ സ​​ര്‍വീ​​സ് ഗു​​ണ​​ക​​ര​​മാ​​യി​​രി​​ക്കും. ബോ​​യി​​ങ് 737800 വി​​മാ​​ന​​മാ​​യി​​രി​​ക്കും സ​​ര്‍വീ​​സ് ന​​ട​​ത്തുന്നത്.

    No comments

    Post Top Ad

    Post Bottom Ad