Header Ads

  • Breaking News

    മുടങ്ങിയത് നൂറുകണക്കിന് സർവീസുകൾ ; ജീവനക്കാരെ പിരിച്ചുവിട്ടൽ


    തിരുവനന്തപുരം : 
    കെഎസ്ആർടിസിയിൽ താൽക്കാലിക ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട സാഹചര്യത്തിൽ സംസ്ഥാനത്ത് ഇതുവരെ മുടങ്ങിയത് 980സർവീസുകളാണ്. ഇന്നലെ മുതൽ ഇന്ന് രാവിലെ പത്ത് മണിവരെയുള്ള കണക്കുകൾ പ്രകാരം 20 ശതമാനം സർവീസുകളാണ് മുടങ്ങിയിരിക്കുന്നത്.
    അതേസമയം പ്രതിസന്ധി മറികടക്കാന്‍ കടുത്ത നടപടികളുമായി കെഎസ്ആര്‍ടിസി രംഗത്തെത്തി. സ്ഥിരം ജീവനക്കാരുടെ ജോലിസമയം കൂട്ടും. അധികജോലിക്ക് അധികവേതനം നൽകും. ലൈസൻസുള്ള മെക്കാനിക്കൽ ജീവനക്കാരെ കണ്ടക്ടർമാരാക്കും. അവധിക്ക് കടുത്ത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
    ഇന്നലെ 815 സര്‍വ്വീസുകള്‍ മുടങ്ങിയിരുന്നു. തിരുവനന്തപുരം മേഖലയില്‍ മാത്രം ഇന്നലെ 300 സര്‍വ്വീസുകള്‍ മുടങ്ങി. കെഎസ്ആര്‍ടിസി കൂട്ടപിരിച്ചുവിടൽ വടക്കൻ കേരളത്തിലും സർവീസുകൾ മുടങ്ങും. രാവിലെ തുടങ്ങേണ്ട സർവീസുകളിൽ 10 ശതമാനത്തോളം കുറവ് വന്നതായി അധികൃതർ അറിയിച്ചു.
    എല്ലാ ജില്ലകളെയും പിരിച്ചുവിടൽ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. എറണാകുളം-30, ആലുവ- 31, പെരുമ്പാവൂർ- 15, കോതമംഗലം- 15, മുവാറ്റുപുഴ-28, കൂത്താട്ടുകുളം- 9 പറവൂർ- 25, അങ്കമാലി- 15 പിറവം- 32 എന്നിവയടക്കം എറണാകുളം സോണില്‍ 423 സര്‍വീസുകളാണ് മുടങ്ങിയത്. ആലപ്പുഴ ജില്ലയില്‍ ഇതുവരെ 73 ഷെഡ്യൂളുകള്‍ മുടങ്ങി. ബത്തേരി-32, മാനന്തവാടി-16, കൽപ്പറ്റ- 6, മൊത്തം-54 എന്നിങ്ങനെ പ്രധാനമായും കെഎസ്ആര്‍ടിസിയെ മാത്രം ആശ്രയിക്കുന്ന വയനാട്ടില്‍ 54 സർവീസുകൾ മുടങ്ങി. തൃശൂരിൽ 64 സർവ്വീസുകൾ മുടങ്ങി. പമ്പയിലേക്കുള്ള 21 സ്പെഷ്യൽ സർവ്വീസുകളും മുടങ്ങിയിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad