Header Ads

  • Breaking News

    പിതാവുള്‍പ്പെടെ 8 പേര്‍ കൂടി അറസ്റ്റില്‍ ; പറശ്ശിനിക്കടവ് പീഡനകേസ്


    തളിപ്പറമ്പ്:

    പത്താം ക്ലാസ് വിദ്യാർത്ഥിനിയായ 16കാരിയെ കൂട്ടബലാൽസംഗം ചെയ്ത കേസിൽ ഇന്നലെ അഞ്ച് പേരുടെഅറസ്റ്റിന് പിന്നാലെ പെൺകുട്ടിയെ പീഡിപ്പിച്ചതിന് വിവിധ കേസുകളിൽ എട്ട് പേർ കൂടി അറസ്റ്റിൽ. 

    തളിപ്പറബ വടക്കാഞ്ചേരി സ്വദേശി ഉഷസ് ഹൗസിൽ വൈശാഖ് (25), 
    മാട്ടൂൽ നോർത്തിലെ തോട്ടത്തിൽ വീട്ടിൽ ജിതിൻ (30), 
    ആന്തൂർ തളിയിലെ കണ്ടൻചിറക്കൽ ശ്യാം മോഹൻ (25),
    ഇയാളുടെ ബന്ധു കെ.സജിൻ (25), 
    കുഴിച്ചാലിലെ മൃദുൽ (24), 
    തളിയിലെ ഉറുമി ഹൗസിൽ നിഖിൽ (21), 
    പെൺകുട്ടിയുടെ പിതാവ് എന്നിവരെയാണ് 
    അന്വേഷണ സംഘം അറസ്റ്റ് ചെയ്തത് ചെയ്തത്.

    PropellerAds
    പിടിയിലായ സജിനും ശ്യം മോഹനും പെൺകുട്ടിയെ കുന്നുംപാറയിലെ ക്വാർട്ടേഴ്സിൽ വെച്ചും 
    മൃദുലം നിഖിലും പെൺകുട്ടിയുടെ പിതാവും പാപ്പിനിശ്ശേരിയിലെ വാടകവീട്ടിൽ വെച്ചുമാണ് പീഡിപ്പിച്ചത് എന്നാണ് കേസ്. 

    അഞ്ജന എന്ന പേരില്‍ വ്യാജ പ്രൊഫൈല്‍  ഉണ്ടാക്കി പെണ്‍കുട്ടിയുമായി അടുപ്പം ഉണ്ടാക്കിയ  സംഘം  അഞ്ജനയുടെ സഹോദരന്‍ എന്ന പേരിലും പെണ്‍കുട്ടിയുമായി ബന്ധമുണ്ടാക്കുകയായിരുന്നു.

    മുഴപ്പിലങ്ങാട് സ്വദേശി ശരത്തിനെ ഈ കേസുമായി ബന്ധപ്പെട്ട് എടക്കാട് പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്ഡി.ഡി വൈ എഫ് ഐ യുടെ മുൻ ഭാരവാഹിയായ നിഖിൽ പെൺകുട്ടിയുടെ പിതാവ് എന്നിവരെ വളപട്ടണം പോലീസിന് കൈമാറി. 

    ഇന്നലെ അറസ്റ്റിലായ ലോഡ്ജ് മാനേജർ മയ്യിൽ കയരളം സ്വദേശി പവിത്രൻ, സന്ദീപ്, ഷംസുദ്ദിൻ, ഷബീർ, അയ്യൂബ് എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.

    No comments

    Post Top Ad

    Post Bottom Ad