Header Ads

  • Breaking News

    ഗ്യാസ് സബ്സിഡി ഇനി ഓൺലൈൻ വഴി നോക്കാം


    ഗ്യാസ് എന്ന് പറയുന്നത് നമ്മളുടെ ജീവിതത്തിൽ ഇപ്പോൾ ഒഴിച്ചുകൂടുവാൻ സാധികാത്ത ഒരു കാര്യം തന്നെയാണ് .ഇപ്പോൾ നമ്മൾ ഗ്യാസിന് നൽകുന്ന പണത്തിൽ നിന്നും കുറച്ചു പൈസ ഒരു സേവിങ്സ് പോലെ നമുക്ക് നമ്മളുടെ അക്കൗണ്ടിൽ ലഭിക്കുന്നുണ്ട് .എന്നാൽ അത് നമുക്ക് നോക്കുന്നതിനു ഇവിടെ കുറച്ചു വഴികൾ .

    ആദ്യം ഉപഭോതാക്കൾ ചെയ്യേണ്ടത് ഇത്രമാത്രം www.mylpg.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക .ഈ വെബ് സൈറ്റിൽ നിന്നും മുകളിൽ LPG സബ്സിഡി ഓൺലൈൻ എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക .അതിൽ നിങ്ങളുടെ ഗ്യാസ് കണക്ഷൻ തിരഞ്ഞെടുക്കുക .അതിനുശേഷം അടുത്ത പേജിലേക്ക് പോകുമ്പോൾ അവിടെ "give ഫീഡ്ബാക്ക് "എന്ന മറ്റൊരു ഓപ്‌ഷൻ കൂടി ഉണ്ട് .
    "give ഫീഡ്ബാക്ക് " എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്തതിനു ശേഷം ഇവിടെ മുകളിൽ കൊടുത്തിരിക്കുന്നതുപോലെ ഒരു ഫോം വരുന്നതായിരിക്കും .ഈ ഫോമിൽ ഉപഭോതാക്കളുടെ വിവരങ്ങൾ എഴുതിയതിനു ശേഷം സബ്മിറ്റ് കൊടുക്കേണ്ടതാണ് .അപ്പോൾ നിങ്ങൾക്ക് മുഴുവൻ വിവരങ്ങളും ലഭിക്കുന്നതാണ് .രണ്ടാമതായി നിങ്ങൾക്ക് വിവരങ്ങൾക്ക് ലഭിക്കുന്നതിന് നേരിട്ട് നിങ്ങളുടെ ഗ്യാസ് ഏജൻസിയുമായി ബന്ധപ്പെടാവുന്നതാണ് .

    അവസാനമായി നിങ്ങൾക്ക് ഗ്യാസിന്റെ ടോൾ ഫ്രരീ കസ്റ്റമർ കെയറിൽ വിളിച്ചു നിങ്ങളുടെ വിവരങ്ങൾ നൽകിയാൽ ഉപഭോതാക്കൾക്ക് സബ്‌സിഡിയുടെ വിവരങ്ങൾ ലഭിക്കുന്നതായിരിക്കും .അതിന്നായി ടോൾ ഫ്രീ നമ്പർ ആയ 18002333555 വിളിക്കാവുന്നതാണ് .ഇങ്ങനെ മൂന്നു തരത്തിൽ ഉപഭോതാക്കൾക്ക് സബ്‌സിഡിയുടെ വിവരങ്ങൾ മനസ്സിലാക്കുവാൻ സാധിക്കുന്നതായിരിക്കും .

    No comments

    Post Top Ad

    Post Bottom Ad