Header Ads

  • Breaking News

    ക്യാമറക്കണ്ണുകളുടെ നിരീക്ഷണത്തിൽ ഇനി ഇരിട്ടി താലൂക്ക് ആശുപത്രി


    ഇരിട്ടി : 
    ഇരിട്ടി താലൂക്ക് ആശുപത്രിയും പരിസരവും മുഴുവൻ ക്യാമറക്കണ്ണുകളുടെ നിരീക്ഷണത്തിലായി. ഇതിനായി 12 ക്യാമറകളാണ് ആശുപത്രിയുടെ വിവിധ ഇടങ്ങളിലായി സ്ഥാപിച്ചിരിക്കുന്നത്. രാത്രിൽ പോലും കാണാൻ കഴിയുന്ന നൈറ്റ് വിഷൻ ക്യാമറകളാണ് എല്ലാം. ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി ഫണ്ടിൽ നിന്നും 3 ലക്ഷം രൂപ യാണ് ഇതിനായി മുതൽ മുടക്കിയിരിക്കുന്നത്.
    നിരീക്ഷണ ക്യാമറകളുടെ ഉദ്ഘാടനം മുൻസിപ്പൽ ചെയർമാൻ പി.പി. അശോകൻ നിർവഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.വി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് പി.പി. രവീന്ദ്രൻ, ഡോ . നജീബ്, എൻ. രവീന്ദ്രൻ, അയൂബ് പൊയിലൻ , മുസ്തഫ ഹാജി, രാജേഷ് വി. ജയിംസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
    അടുത്തകാലത്തായി നിരവധി മോഷണങ്ങൾ ആശുപത്രി കേന്ദ്രീകരിച്ച് നടന്നിരുന്നു. രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും സ്വർണ്ണവും പണവും കവർന്ന കേസ്സുകളായിരുന്നു ഇവ . നിരീക്ഷണക്യാമറകൾ വന്നതോടെ ഇത്തരം മോഷണങ്ങൾക്ക് തടയിടാനാവും എന്നാണു കരുതുന്നത്.

    No comments

    Post Top Ad

    Post Bottom Ad