Header Ads

  • Breaking News

    SSLC,+1, +2 പരീക്ഷകള്‍ ഒരേസമയം നടത്താൻ തീരുമാനം


    തിരുവനന്തപുരം:

    SSLC, +1, +2, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇതവണ മുതല്‍ ഒന്നിച്ച് നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി ഉത്തരവിറക്കി.

    അര്‍ധവാര്‍ഷിക പരീക്ഷകളാണ് പരീക്ഷണാടിസ്ഥാനത്തില്‍ 10, +1, +2, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലെ പരീക്ഷ ഒന്നിച്ചു നടത്തുക.

    അര്‍ധവാര്‍ഷിക പരീക്ഷ ഒന്നിച്ചു നടത്തുന്നതിലൂടെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുണ്ടാകാവുന്ന ആശയക്കുഴപ്പം ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു.

    ഡിസംബര്‍ 13 മുതല്‍ 22 വരെയാണ് അര്‍ധവാര്‍ഷിക പരീക്ഷ നടക്കുക,
    10, +1, +2, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വാര്‍ഷിക പരീക്ഷകള്‍ മാര്‍ച്ചില്‍ ഒന്നിച്ചുനടത്താനാണ് എന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

    No comments

    Post Top Ad

    Post Bottom Ad