Header Ads

  • Breaking News

    പിലാത്തറ- പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡ് അപകടരഹിത മേഖലയാക്കും : മന്ത്രി എ കെ ശശീന്ദ്രൻ

    പിലാത്തറ - പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ അപകടങ്ങൾ ഏറിവരുന്ന പശ്ചാത്തലത്തിൽ  അപകടരഹിത മേഖലയാക്കി ( റോഡ് സേഫ്റ്റി കോറിഡോർ ) മാറ്റുന്നതിനുള്ള
    നടപടികൾ സ്വീകരിക്കുന്നതിന് മുന്നോടിയായി ആവശ്യപ്രകാരം ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പ്രസ്തുത റോഡ് സന്ദർശിച്ചു.

    നാറ്റ്പാക്   തയ്യാറാക്കിയ സമഗ്രമായ റിപ്പോർട്ട് കലക്ടർ അധ്യക്ഷനയ റോഡ് സേഫ്റ്റി ജില്ലാതല സമിതിക്ക് സമർപ്പിക്കുകയും പരിശോനകൾക്ക് ശേഷം സംസ്ഥാന തല സമിതിക്ക് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.

    കഴിഞ്ഞ ദിവസം ഗതാഗത മന്ത്രിക്കും ,ട്രാൻസ് പോർട്ട് കമ്മീഷണർക്കും കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിലാണ്  പ്രസ്തുത റോഡ് സന്ദർശിച്ചത്.

     184 ലക്ഷം രൂപയുടെ പദ്ധതിയാണ് റോഡ് സേഫ്റ്റി അതോററ്റിയുടെ അംഗീകാരത്തിനായി  സമർപ്പിച്ചത്.

     21 കി.മി റോഡിൽ 26 PTZ(സെർവൈലൻസ്) ക്യാമറയും, നാല് പ്രധാന കേന്ദ്രങ്ങളിൽ രണ്ട് വീതം 8 എ.എൻ.പി.ആർ ( ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് പരിശോധന)  ക്യാമറകളാണ് സ്ഥാപിക്കുക.

    ഹനുമാരമ്പലം ജംക്ഷനിൽ മൂന്ന് റെഡ് ലൈറ്റ് വൈലേഷൻ ഡിറ്റക്ഷൻ (ആർ.എൽ.വി.ഡി) ക്യാമറകളാണ് സ്ഥാപിക്കുന്നത്.
    പഴയങ്ങാടി, കണ്ണപുരം പോലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് കൺട്രോൾ റൂം പ്രവർത്തിക്കും.

    അപകടങ്ങൾ ഉണ്ടാക്കി നിർത്താതെ പോകുന്ന വാഹനങ്ങൾ,  ഓവർ സ്പീസിൽ പോകുന്ന വാഹനങ്ങളുടെ  നമ്പർ പ്ലേറ്റ് ഉൾപ്പടെ ക്യാമറകൾ ഒപ്പിയെടുക്കുന്ന സംവിധാനം ഉണ്ടാകും യാത്രക്കാരുടെയും ജനങ്ങളുടെയും സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതുമായ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള അപകടരഹിത മേഖലയാക്കി മാറ്റുന്നതിനുള്ള പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്

    കഴിഞ്ഞ ഒരു വർഷ കാലമായി ഈ റോഡിൽ നടന്നിട്ടുള്ള അപകടങ്ങളെ സംബന്ധിച്ച് ഓഡിറ്റിംഗ്‌ നടത്തുകയും ഇതിന്റെ ഭാഗമായി   ഈ മേഖലയെ അപകട രഹിത മേഖലയാക്കി മാറ്റുന്നതിനാവശ്യമായ  വിശദമായ മാതൃക പഠനം നടത്തി പദ്ധതി തയ്യറാക്കിയത് നാറ്റ്പാക് സംഘമാണ്.

    ട്രാൻസ്പോർട്ട് കമ്മീഷ്ണറും റോഡ് സേഫ്റ്റി കമ്മിഷ്ണുമായ കെ.പത്മകുമാർ ഐ പി എസ്, കെ.എസ് ടി.പി എ.എക്സ് ഇ.പി.കെ ദിവാകരൻ, ആർ ഡി എസ് മാനേജർ രതീഷ്, നാറ്റ്പാക് എഞ്ചിനിയർ മാർ എന്നിവർ ഉണ്ടായി.

    No comments

    Post Top Ad

    Post Bottom Ad