ഞെട്ടിക്കുന്ന വീഡിയോ;ബസിലിടിച്ച് സ‍്കൂട്ടര്‍ യാത്രികന്‍ വീണത് ടിപ്പറിനു മുന്നില്‍
മഴയത്ത് നനഞ്ഞുകിടക്കുന്ന റോഡില്‍ ബ്രേക്കു പിടിച്ച് തെന്നി ബസിനിടിച്ച് റോഡിലേക്കു വീഴുന്ന സ്കൂട്ടര്‍ യാത്രികന്‍റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. മലപ്പുറം ജില്ലയിലാണ് അപകടം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടം നടന്ന സ്ഥലമോ സമയമോ വ്യക്തമല്ലെങ്കിലും മഴയത്ത് സ്കൂട്ടർ ഓടിക്കുന്നവർ ശ്രദ്ധിക്കണം എന്ന മുന്നറിയിപ്പോടെയാണ് ദൃശ്യങ്ങൾ പ്രചരിക്കുന്നത്.
സ്കൂട്ടറിലെത്തിയ യുവാവ് ആളെ ഇറക്കാന്‍ റോഡരികിൽ നിർത്തിയ ബസിന്റെ പുറകിൽ ഇടിച്ചു മറിയുകയായിരുന്നു. ബസിനെ ഓവർടേക്ക് ചെയ്യാൽ ശ്രമിക്കുമ്പോൾ എതിരെ ടിപ്പർ വരുന്നതു കണ്ട് ബ്രേക്ക് പിടിച്ചതാണ് അപകട കാരണമെന്നാണ് കരുതുന്നത്.
നിയന്ത്രണം വിട്ട സ്കൂട്ടർ ബസിലിടിച്ച് റോഡിലേക്ക് മറിഞ്ഞു വീഴുന്നത് വീഡിയോയില്‍ വ്യക്തമാണ്. ടിപ്പറിന്‍റെ മുന്നില്‍ നിന്നും തലനാരിഴയ്ക്ക് യുവാവ് രക്ഷപ്പെടുന്നതും വീഡിയോയില്‍ കാണാം. അപകടം നടന്ന റോഡിന് സമീപത്തുള്ള സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. യുവാവ് നിസാര പരിക്കളോടെ രക്ഷപ്പെട്ടെന്നാണ് വിവരം.
വീഡിയോ കാണാൻ ജോയിൻ ചെയുക ➺
https://chat.whatsapp.com/I90ijXhFWKG3bmpnSVPagS

No comments
Post a Comment