Header Ads

  • Breaking News

    മൊബൈൽ സിം കാര്‍ഡ് വേണോ? ഈ നിബന്ധനകള്‍ നിര്‍ബന്ധം


    സിം കാര്‍ഡ് വാങ്ങുന്നതിന് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തി ടെലിക്കോം വകുപ്പ്.
    ഐഡി കാര്‍ഡും ഫോട്ടോയും മാത്രം ഉപയോഗിച്ച് ഇനി മുതല്‍ സിം കാര്‍ഡുകള്‍ സ്വന്തമാക്കാന്‍ സാധിക്കില്ല. പുതിയ മൊബൈല്‍ സിംകാര്‍ഡ് വാങ്ങുന്നതിനും പഴയത് പുതുക്കുന്നതിനും  ഈ നിബന്ധനകള്‍ ബാധകമാണ്.

    നവംബര്‍ അഞ്ച് മുതലാണ് പുതിയ വേരിഫിക്കേഷന്‍ സംവിധാനത്തിലൂടെ സിം കാര്‍ഡുകള്‍ ലഭിച്ച് തുടങ്ങുക.
    ടെലികോം കമ്പനിയുടെ പുതിയ സംവിധാനത്തിലൂടെ സിം വെരിഫൈ ചെയ്യാനും തിരിച്ചറിയല്‍ രേഖകള്‍ സ്വീകരിക്കാനും ആപ്പിന്‍റെ സഹായം വേണ്ടിവരും.

    മാത്രമല്ല ഉപയോക്താവിന്‍റെ ഫോട്ടോ ആപ്പ് വഴി തല്‍സമയം പകര്‍ത്തുകയും തിരച്ചറിയല്‍ രേഖകള്‍ സ്‌കാന്‍ ചെയ്ത് ആപ്പിലേക്ക് അപ്‌ലോഡ് ചെയ്യുകയും ചെയ്യും.
    ഇതോടൊപ്പം തന്നെ സിം കാര്‍ഡ് നല്‍കുന്ന ഏജന്‍റ് വഴി ഓറ്റിപി സംവിധാനവും ഉറപ്പുവരുത്തുന്ന രീതിയാണ് പുതിയതായി വരുന്നത്.
    പുതിയ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ ഉപഭോക്താവിന്‍റെ മറ്റ് ഡിജിറ്റല്‍ രേഖകളും ആപ്പില്‍ ചേര്‍ക്കാനാണ് നിര്‍ദ്ദേശം. സിം റജിസ്റ്റര്‍ ചെയ്യുന്ന കൃത്യമായ സ്ഥലവും രേഖകളും ഇതോടൊപ്പം രേഖപ്പെടുത്തും.

    പുതിയ പദ്ധതി ആവിഷ്‌കരിക്കാന്‍ കേന്ദ്ര ടെലികോം മന്ത്രാലയം തീരുമാനിക്കുന്നത് ആധാര്‍സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ തീരുമാനത്തെ തുടര്‍ന്നാണ്.
    ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസി ഉടന്‍ നിര്‍ത്തണമെന്ന് ടെലികോം മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad