Header Ads

  • Breaking News

    വമ്പന്‍ ദീപാവലി ഓഫറുകളുമായി ഷവോമി; ഓഫര്‍ ഇമാസം 23 മുതല്‍ 25 വരെ


    ദീപാവലിയോടനുബന്ധിച്ച് വമ്പന്‍ ഓഫറുകളാണ് ഷവോമി നല്‍കുന്നത്. ഒക്ടോബര്‍ 23 മുതല്‍ 25 വരെയാണ് വില്‍പ്പന നടക്കുന്നത്. സ്മാര്‍ട്ട്‌ഫോണുകള്‍ക്കൊപ്പം ഷവോമിയുടെ മറ്റ് ഉപകരണങ്ങള്‍ക്കും ഉല്‍പ്പനങ്ങള്‍ക്കും കമ്പനി ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

    ഷവോമി വില്‍പ്പനമേളയിലെ ജനപ്രിയമായ ഒരു രൂപ ഫ്‌ളാഷ് സെയിലും ഇത്തവണയുണ്ടാകും. പ്രതിദിനം രണ്ട് ഉല്‍പ്പന്നങ്ങളാണ് ഒരു രൂപ വിലയ്ക്ക് ഷവോമി വില്‍പ്പനയ്‌ക്കെത്തിക്കുക. ഇതോടൊപ്പം ക്രിക്കറ്റര്‍ നിന്‍ജ പോലുള്ള ഗെയിമുകളില്‍ ഷവോമി അവതരിപ്പിക്കുന്നുണ്ട്. ഇതുവഴി പോക്കോഫോണ്‍ എഫ് വണ്‍, എംഐ പവര്‍ബാങ്ക്, റെഡ്മി വൈ2 എന്നിവ സ്വന്തമാക്കാനുള്ള അവസരം ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നതാണ്.

    7500 രൂപയ്ക്ക് മുകളില്‍ വിലയുള്ള സാധനങ്ങള്‍ വാങ്ങുന്നതിന് എസ്ബിഐ കാര്‍ഡുകള്‍ക്ക് 750 രൂപ ഡിസ്‌ക്കൗണ്ട്, റെഡ്മി നോട്ട് 5 പ്രോ, പോകോ എഫ് വണ്‍ എന്നിവയ്ക്ക് പേടിഎം നല്‍കുന്ന 500 രൂപ കാഷ്ബാക്ക്, മൊബിക്വിക് നല്‍കുന്ന 20 ശതമാനം ഡിസ്‌ക്കൗണ്ട്(2000രൂപ വരെ) എന്നിവയും ഉപയോക്താക്കള്‍ക്ക് ലഭിക്കും. ഷവോമിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ദീപാവലി വില്‍പ്പന നടക്കുക

    എംഐ ടിവി

    43 ഇഞ്ചിന്റെ എംഐ എല്‍ഇഡി സ്മാര്‍ട്ട് ടിവി 4എയ്ക്ക് 1000 രൂപ വിലകുറഞ്ഞ് 21,999 രൂപയ്ക്ക് ലഭിക്കും. കൂടാതെ 32 ഇഞ്ച് ടിവികള്‍ക്ക് ആമസോണ്‍ പേയില്‍ 500 രൂപ അധിക കിഴിവ് ലഭിക്കും.

    സ്മാര്‍ട്ട്‌ഫോണ്‍

    14,999 രൂപ വിലയുള്ള റെഡ്മി നോട്ട് 5 പ്രോ (4 ജിബി+64 ജിബി)യ്ക്ക് 12,999 രൂപ. ഇതിന്റെ 16,999 രൂപ വിലയുള്ള ആറ് ജിബി പതിപ്പിന് 14,999 രൂപയിലേക്ക് വില കുറഞ്ഞു. ഷവോമി സെല്‍ഫി സ്മാര്‍ട്ട്‌ഫോണ്‍ ആയ റെഡ്മി വൈ2 (4 ജിബി+64 ജിബി)ന് 2000 രൂപ കുറഞ്ഞ് 10,999 രൂപയ്ക്കാണ് വില്‍പ്പനയ്‌ക്കെത്തുന്നത്. എംഐ എ2 ആന്‍ഡ്രോയിഡ് വണ്‍ സ്മാര്‍ട്ട്‌ഫോണിന് 16,999 രൂപയില്‍ നിന്നും വില 14,999 രൂപയിലേക്ക് കുറഞ്ഞിട്ടുണ്ട്.

    മറ്റ് ഉപകരണങ്ങള്‍

    എംഐ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് (ബേസിക് ബ്ലാക്ക്) എംഐ ബ്ലൂടൂത്ത് ഓഡിയോ റിസീവറും (വെള്ള) യഥാക്രമം 799 രൂപയ്ക്കും 899 രൂപയ്ക്കും ലഭിക്കും. എംഐ ഇയര്‍ഫോണുകള്‍ 50 രൂപ, 100 രൂപ വിലക്കിഴിവില്‍ ലഭ്യമാണ്. എംഐ ബ്ലൂടൂത്ത് സ്പീക്കര്‍ (ബേസിക് 2)ന് 1799 രൂപയില്‍ നിന്നും 200 രൂപ കുറഞ്ഞ് 1599 രൂപയായി. 20,000 എംഎഎച്ചിന്റെയും 10,000എംഎഎച്ചിന്റെയും എംഐ പവര്‍ബാങ്ക് 2 ഐയ്ക്ക് യഥാക്രമം 1399 രൂപയും 699 രൂപയുമാണ് വില. നവംബര്‍ ഏഴ് വരെ തങ്ങെളുടെ ഓഫ്‌ലൈന്‍ സ്റ്റോറുകളില്‍ ഷവോമി വിലക്കിഴിവ് നല്‍കുന്നുണ്ട്.

    No comments

    Post Top Ad

    Post Bottom Ad