ദേശീയപാതയോരത്തെ അനധികൃത പാർക്കിംഗ്: കണ്ണൂരിൽ കർശന നടപടി
കണ്ണൂർ: ജില്ലയിലെ ദേശീയപാതയോരങ്ങളിലും ഗതാഗതത്തിന് തടസ്സമുണ്ടാക്കുന്ന മറ്റ് പ്രധാന ഇടങ്ങളിലും അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് തടയാൻ ജില്ലാ ഭരണകൂടം കർശന നടപടികൾ സ്വീകരിക്കും.
അശ്രദ്ധമായ പാർക്കിംഗ് ഗതാഗത തടസ്സങ്ങൾക്കും ജീവന് ഭീഷണിയാകുന്ന റോഡപകടങ്ങൾക്കും കാരണമാകുന്ന സാഹചര്യം കണക്കിലെടുത്താണ് നടപടി. ദേശീയപാതയോരങ്ങളിൽ അനധികൃത പാർക്കിംഗ് പൂർണമായും ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു.
നിർദേശം ലംഘിച്ച് പാർക്കിംഗ് തുടരുന്നവർക്കെതിരെ ബന്ധപ്പെട്ട വകുപ്പുകളുടെ നേതൃത്വത്തിൽ നിയമാനുസൃതമായ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ പി. വിഷ്ണുരാജ് അറിയിച്ചു. പൊതുജനങ്ങളുടെ സുരക്ഷയും സുഗമമായ ഗതാഗതവും ഉറപ്പാക്കാൻ വാഹന ഉടമകളും ഡ്രൈവർമാരും ജില്ലാ ഭരണകൂടവുമായി സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
*ട്രാഫിക് നിയമലംഘനങ്ങൾക്ക് പരാതിപ്പെടാം*
ദേശീയപാതകളിലെ അനധികൃത പാർക്കിംഗ് ഉൾപ്പെടെയുള്ള ട്രാഫിക് നിയമലംഘനങ്ങളും അപകടസാധ്യതകളും സംബന്ധിച്ച് പൊതുജനങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ പരാതി അറിയിക്കാം.
ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ് കൺട്രോൾ റൂം: 9188963113
പോലീസ്: 112
No comments
Post a Comment