Header Ads

  • Breaking News

    പയ്യന്നൂരിൽ പാലങ്ങൾക്കിടയിലൂടെ ലോറി പുഴയിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായി




    പയ്യന്നൂർ: നിയന്ത്രണംവിട്ട ചരക്കുലോറി രണ്ട് പാലങ്ങൾക്കിടയിലൂടെ പുഴയിലേക്ക് മറിഞ്ഞു. വെള്ളൂർ പാലത്തറയിൽ കഴിഞ്ഞ ദിവസം പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. മംഗലാപുരത്ത് നിന്നും ഉള്ളി കയറ്റി വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.  

    ദേശീയപാതയിലെ രണ്ട് പാലങ്ങൾക്കിടയിലുള്ള വിടവിലൂടെ ലോറി താഴേക്ക് പതിക്കുകയായിരുന്നു. പുഴയിൽ വെള്ളം കുറവായിരുന്നതിനാൽ വൻ അപകടം ഒഴിവായി. ലോറിയിലുണ്ടായിരുന്നവർ ഗുരുതരമായ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.  

    വിവരമറിഞ്ഞ് പയ്യന്നൂരിൽ നിന്നും ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സീനിയർ ഫയർ ഓഫീസർ കെ. റെജിമോൻ, ഫയർ ഓഫീസർമാരായ ഇ. ഷിജു, പി.പി. ജിഷ്ണുദേവ്, സി. ഷംജിത്ത്, സി. സുർജിത്ത്, ഹോംഗാർഡ് കെ. ദിനേശൻ എന്നിവരടങ്ങുന്ന സംഘമാണ് സ്ഥലത്തെത്തിയത്.


    No comments

    Post Top Ad

    Post Bottom Ad