Header Ads

  • Breaking News

    കണ്ണൂരിൽ ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കി; 1,422 പരിശോധനകളിൽ 8.99 ലക്ഷം രൂപ പിഴ

     
    കണ്ണൂർ: ജില്ലയിൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ഭക്ഷ്യസുരക്ഷാ വിഭാഗം നടപടി ശക്തമാക്കി. 2026 ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള മൂന്ന് മാസത്തിനിടെ ജില്ലയിൽ ആകെ 1,422 പരിശോധനകളാണ് നടത്തിയത്.
     
    ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായി 820 സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. ഇതിൽ 10 സാമ്പിളുകൾ സുരക്ഷിതമല്ലാത്തവയാണെന്നും 10 എണ്ണം ഗുണനിലവാരമില്ലാത്തതോ തെറ്റിദ്ധരിപ്പിക്കുന്ന ലേബലുകളുള്ളതോ ആണെന്നും കണ്ടെത്തി.

    നിയമലംഘനങ്ങളെ തുടർന്ന് 29 കേസുകൾ ഫയൽ ചെയ്യുകയും വിവിധ സ്ഥാപനങ്ങളിൽ നിന്ന് 8,99,500 രൂപ പിഴ ഈടാക്കുകയും ചെയ്തു. ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയ ഏഴ് സ്ഥാപനങ്ങൾക്ക് അടച്ചുപൂട്ടൽ നോട്ടീസ് നൽകി. കൂടാതെ 160 സ്ഥാപനങ്ങൾക്ക് മറ്റ് നോട്ടീസുകളും നൽകിയിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad