Header Ads

  • Breaking News

    സബ്‌സ്‌ക്രിപ്ഷന്‍ വേണ്ട; ഐഎസ്എല്‍ മല്‍സരങ്ങള്‍ യൂട്യൂബില്‍ തല്‍സമയം കാണാം


    ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. ഒക്ടോബര്‍ 10 മുതല്‍ ആരംഭിക്കുന്ന ഇന്ത്യന്‍ സൂപര്‍ ലീഗ്(ഐഎസ്എല്‍)2026-27 സീസണിലെ എല്ലാ മല്‍സരങ്ങളും യൂട്യൂബിലൂടെ സൗജന്യമായി തല്‍സമയം സംപ്രേക്ഷണം ചെയ്യും.
     സബ്‌സ്‌ക്രിപ്ഷന്‍ നിരക്കുകള്‍ ഒഴിവാക്കി കൂടുതല്‍ ഫുട്ബോള്‍ ആരാധകരിലേക്ക് മല്‍സരങ്ങള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലീഗ് അധികൃതര്‍ ഈ തീരുമാനം എടുത്തത്. ഡിജിറ്റല്‍ സ്ട്രീമിങ് പങ്കാളിയായി യൂട്യൂബിനെ ഉള്‍പ്പെടുത്തിയതോടെ ആരാധകര്‍ക്ക് പ്രത്യേക സബ്സ്‌ക്രിപ്ഷന്‍ ഇല്ലാതെ തന്നെ മല്‍സരങ്ങള്‍ കാണാന്‍ സാധിക്കും.

    യൂട്യൂബിന് പുറമേ സോണിലിവ് ഒടിടി പ്ലാറ്റ്‌ഫോമിലും ഡിജിറ്റല്‍ സംപ്രേഷണം ലഭ്യമായിരിക്കും. പുതിയ സീസണിലെ ആകെ 163 മല്‍സരങ്ങളും യൂട്യൂബില്‍ സൗജന്യമായി തല്‍സമയം ലഭ്യമാകും. ഇന്ത്യക്ക് പുറത്തുള്ള ആഗോള ഫുട്ബോള്‍ പ്രേമികളിലേക്ക് തല്‍സമയ സംപ്രേക്ഷണം എത്തിക്കാന്‍ യൂട്യൂബ് പങ്കാളിത്തം സഹായിക്കും. രാജ്യത്തുടനീളം അന്താരാഷ്ട്ര തലത്തിലും ഫുട്‌ബോളിന്റെ ജനപ്രീതി വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം

    No comments

    Post Top Ad

    Post Bottom Ad