Header Ads

  • Breaking News

    കണ്ണൂർ ദസറ ഇന്ന് സമാപിക്കും; മാനത്ത് ദൃശ്യം വിസ്മയം തീർക്കാൻ രാത്രി മെഗാ ഡ്രോൺ ഷോ


    കണ്ണൂർ: -കണ്ണൂർ ദസറയിൽ സമാപന ദിവസമായ ഇന്ന് വൈകിട്ട് 5.30ന്
    സാംസ്കാരിക സമ്മേളനം മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്‌ഘാടനം ചെയ്യും. മേയർ ഇന്ദിര അധ്യക്ഷതയും ഡെപ്യൂട്ടി മേയർ കെ പി താഹിർ സ്വാഗതവും നിർവഹിക്കും. ടി.ഒ മോഹനൻ എംഎൽഎ, സജീവ് ജോസഫ് എം എൽ എ എന്നിവർ വിശിഷ്ടാതിഥികളാകും. 

    തുടർന്ന് ശിവരഞ്ജിനി കലാക്ഷേത്രം കണ്ണൂർ അവതരിപ്പിക്കുന്ന നൃത്തോൽസവം, ദേവ്ന അവതരിപ്പിക്കുന്ന ഭരതനാട്യം, ശിവാനി ഇ പി അവതരിപ്പിക്കുന്ന മോഹിനിയാട്ടം, ആൻവിയ നിധി ആൻഡ് ടീം അവതരിപ്പിക്കുന്ന കൈകൊട്ടി കളി, ശിവദം ടീം അവതരിപ്പിക്കുന്ന ഫ്യൂഷൻ ഡാൻസ് എന്നിവയ്ക്കു ശേഷം രാത്രി എട്ടിന് ത്രയംബകം ഭജൻസ് അവതരിപ്പിക്കുന്ന സംഗീത പരിപാടിയും അരങ്ങേറും. ശേഷം ജവഹർ സ്റ്റേഡിയത്തിൽ വെച്ച് മെഗാ ഡ്രോൺ ഷോയും അരങ്ങേറും.



    No comments

    Post Top Ad

    Post Bottom Ad