Header Ads

  • Breaking News

    വല്ലാത്തൊരു കാലം ! സര്‍ക്കാര്‍ ജോലി സ്വന്തമാക്കാൻ ഭര്‍ത്താവിനെ കൊലപ്പെടുത്തി ; ഭാര്യ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍




    റാഞ്ചി: ഭർത്താവിന്റെ മരണത്തിലൂടെ സർക്കാർ ജോലി സ്വന്തമാക്കാമെന്ന ലക്ഷ്യത്തോടെ കൊലപാതകം ആസൂത്രണം ചെയ്തെന്ന കേസില്‍ ഭാര്യയും കാമുകനും കൂട്ടാളിയും അറസ്റ്റില്‍.ജാർഖണ്ഡിലെ ഹസാരിബാഗ് ഗിഡ്ഡിയിലാണ് സംഭവം. സെൻട്രല്‍ കോള്‍ ഫീല്‍ഡ്‌സ് ലിമിറ്റഡില്‍ (സിസിഎല്‍) ജീവനക്കാരനായിരുന്ന മംഗ്ലേഷ് പാല്‍ ഒക്ടോബർ 18ന് പുലർച്ചെയാണ് കൊല്ലപ്പെട്ടത്. വീട്ടില്‍ മോഷണം നടത്താനെത്തിയ അജ്ഞാതർ ഭർത്താവിനെ കൊലപ്പെടുത്തിയെന്നായിരുന്നു ഭാര്യയുടെ ആദ്യ മൊഴി. എന്നാല്‍ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ സംഭവത്തിനു പിന്നിലെ ഗൂഢാലോചന പുറത്തുവന്നെന്നാണ് റിപ്പോർട്ട്.

    23കാരിയായ നീതു എന്ന സോണാലി കുമാരിയാണ് ബന്ധുവായ കാമുകൻ കൗശിക് കുമാർ നൗനിയയുമായി ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കൃത്യത്തില്‍ പ്രായപൂർത്തിയാകാത്ത ഒരു കൗമാരക്കാരനും സഹായിച്ചിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായി. മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് മംഗ്ലേഷിനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിനുശേഷം ഭാര്യയെ കെട്ടിയിടുകയും വായില്‍ തുണി തിരുകുകയും ചെയ്ത് സംഭവം മോഷണത്തിനിടെയുണ്ടായ കൊലപാതകമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെന്നാണ് ആരോപണം.

    No comments

    Post Top Ad

    Post Bottom Ad