പഴയങ്ങാടി അടുത്തിലയിൽ ചെങ്കല്ല് കയറ്റിയ മിനി ലോറി മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
പഴയങ്ങാടി: കെ.എസ്.ടി.പി റോഡിൽ പഴയങ്ങാടി അടുത്തിലയിൽ ചെങ്കല്ല് കയറ്റിയ മിനി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു.
ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു അപകടം.
മാതമംഗലത്ത് നിന്ന് മലപ്പുറത്തേക്ക് ചെങ്കല്ലുമായി പോകുകയായിരുന്ന മിനി ലോറിയാണ് അപകടത്തിൽപ്പെട്ടത്.
നിയന്ത്രണം വിട്ട ലോറി റോഡിലേക്ക് മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് ചെങ്കല്ലുകൾ റോഡിൽ ചിതറിക്കിടന്നത് ഗതാഗത തടസ്സത്തിനും കാരണമായി.
അപകടത്തിൽ ലോറി ഡ്രൈവർക്ക് നിസാര പരിക്കേറ്റു. നാട്ടുകാരുടെ നേതൃത്വത്തിൽ റോഡിൽ ചിതറിക്കിടന്ന ചെങ്കല്ലുകൾ നീക്കം ചെയ്തതോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
തിരക്കേറിയ അടുത്തില ഭാഗത്ത് ഉണ്ടായ അപകടത്തിൽ തലനാരിഴയ്ക്കാണ് വലിയ ദുരന്തം ഒഴിവായത്.
No comments
Post a Comment