പിലാത്തറയിൽ ഓപ്പറേഷൻ സൈ ഹണ്ട് പരിശോധനയിൽ ദമ്പതികൾക്കെതിരെ അനധികൃത പണമിടപാടിന് പോലീസ് കേസെടുത്തു.
പിലാത്തറയിൽ ഓപ്പറേഷൻ സൈ ഹണ്ട് പരിശോധനയിൽ ദമ്പതികൾക്കെതിരെ അനധികൃത പണമിടപാടിന് പോലീസ് കേസെടുത്തു. ചെറുതാഴം പിലാത്തറയിലെ 'അനി കോട്ടേജിൽ' വി.പി. പ്രദീപ്‌കുമാർ (57), ഭാര്യ സി.ബീന (49) എന്നിവർക്കെതിരെയാണ് പരിയാരം പോലീസ് കേസെടുത്തത്. ഇവരുടെ ആക്‌സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക് അക്കൗണ്ടുകൾ വഴി സൈബർ കുറ്റകൃത്യങ്ങളിലൂടെ ലഭിച്ചതെന്ന് സംശയിക്കുന്ന പണം എ.ടി.എം, ചെക്ക് എന്നിവ മുഖേന പിൻവലിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പരിയാരം എസ്.ഐമാരായ പി. യദുകൃഷ്‌ണൻ, വിനോദ്, ജൂനിയർ എസ്.ഐ ടി.പി. അഹമ്മദ് ഇർഫാൻ, സി.പി.ഒമാരായ സൗമ്യ, മിഥുൻ എന്നിവരുടെ നേതൃത്വത്തിൽ പ്രതികളുടെ വീട്ടിൽ റെയ്‌ഡ് നടത്തി നിർണായക രേഖകൾ പിടിച്ചെടുത്തു.
No comments
Post a Comment