ഗോദയിലെ താല്‍ക്കാലിക ഷെഡ്-പഴയ മാര്‍ക്കറ്റ് നവീകരണം അനിശ്ചിതത്വത്തില്‍
തളിപ്പറമ്പ്: തളിപ്പമ്പിലെ മല്‍സ്യമാര്‍ക്കറ്റ് മാറ്റിസ്ഥാപിക്കല്‍ വിവാദത്തിലേക്ക്.
നിലവിലുള്ള പതിറ്റാണ്ടുകള്‍ പഴക്കമുള്ള മല്‍സ്യമാര്‍ക്കറ്റ് നവീകരിക്കുന്നതിന്റെ ഭാഗമായി മല്‍സ്യവില്‍പ്പനക്ക് താല്‍ക്കാലിക സംവിധാനം ഏര്‍പ്പെടുത്തിയ രീതിയാണ് വിവാദമായത്.
ഇതേതുടര്‍ന്ന് ഇന്നലെ നടത്താന്‍ നിശ്ചയിച്ച തറക്കല്ലിടല്‍ പരിപാടി മാറ്റിവെച്ചു.
നിലവിലെ മല്‍സ്യമാര്‍ക്കറ്റ് ആധുനിക സൗകര്യങ്ങളോടെ നവീകരിക്കേണ്ടത് അത്യാവശ്യമാണെങ്കിലും താല്‍ക്കാലികമായി ഒരുക്കിയ സംവിധാനം തികച്ചും അപര്യാപ്തമാണെന്നാണ് ആരോപണം.
ഗോദയിലാണ് തളിപ്പറമ്പ് ജുമാഅത്ത് പള്ളി ട്രസ്റ്റ്കമ്മറ്റി താല്‍ക്കാലിക സംവിധാനം ഒരുക്തിയിരിക്കുന്നത്.
നിലവിലെ മാര്‍ക്കറ്റ് ഒരു കോടി 25 ലക്ഷം രൂപ ചെലവഴിച്ചാണ് പുതുക്കിപ്പണിയുന്നത്, ഇതിനായി പഴയ കെട്ടിടം പൊളിച്ചുനീക്കും. ആറ് മാസത്തിനുള്ളില്‍ പണി തീര്‍ക്കാനാണ് നിര്‍ദ്ദേശം.
അതുവരെ മാര്‍ക്കറ്റ് താല്‍ക്കാലികമായി ഗോദയിലെ പുതിയ ഷെഡ്ഡില്‍ മല്‍സ്യമാര്‍ക്കറ്റ് പ്രവര്‍ത്തിക്കും.
എന്നാല്‍ പുതുതായി നിര്‍മ്മിച്ച ഷെഡില്‍ മലിനജലം സംസ്‌ക്കരിക്കാന്‍ യാതോരു സംവിധാനവും ഏര്‍പ്പെടുത്തിയിട്ടല്ല.
ഇതോടെ ഉയര്‍ന്ന സ്ഥലമായ ഗോദയില്‍ നിന്നും മലിനജലം മെയിന്‍ റോഡിലേക്ക് ഒഴുകിയെത്താനും വലിയ മാലിന്യപ്രശ്‌നമായി മാറാനും ഇടയാക്കുമെന്ന് നാട്ടുകാര്‍ പറയുന്നു.
നിലവിലെ മാര്‍ക്കറ്റില്‍ നിന്ന് മലിനജലം ജുമാഅത്ത് പള്ളി കബര്‍സ്ഥാനില്‍ പണിത മലിനജലപ്ലാന്റിലേക്ക് ഒഴുക്കിവിടുകയാണ്.
ഈ പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചതിനാല്‍ വലിയ തോതിലുള്ള ദുര്‍ഗന്ധത്തിന് ഇടയാക്കിയിട്ടുണ്ട്.
മാര്‍ക്കറ്റിലെ മാലിന്യവും കടുത്ത ദുര്‍ഗന്ധവും കാരണം ആളുകള്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലെ മല്‍സ്യവില്‍പ്പന സ്റ്റാളുകളെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്.
ആറുമാസം കൊണ്ട് പുതിയ മാര്‍ക്കറ്റ സമുച്ചയം നിര്‍മ്മിക്കാനാണ് കരാറെങ്കിലും അത് നീണ്ടുപോയാല്‍ സ്ഥിതി രൂക്ഷമാവാന്‍ ഇടയുണ്ട്.
നിലവിലുള്ള സ്റ്റാളില്‍ മല്‍സ്യവില്‍പ്പന അനുവദിക്കരുതെന്നാണ് വാര്‍ഡ് കൗണ്‍സിലര്‍ ഉള്‍പ്പെടെ പറയുന്നത്

No comments
Post a Comment