Header Ads

  • Breaking News

    പഴയങ്ങാടിയിൽ ബൈക്കിടിച്ച് എടാട്ട് സ്വദേശി മരിച്ചു

    ​പഴയങ്ങാടി: K.S.T.P. റോഡിൽ പഴയങ്ങാടി ബസ് സ്റ്റാൻഡിനും എം.ആർ.ഐ. ഹോട്ടലിനും സമീപം ബൈക്കിടിച്ച് കാൽനടയാത്രക്കാരനായ എടാട്ട് സ്വദേശി മരിച്ചു. പയ്യന്നൂർ എടാട്ട് ജുമാ മസ്ജിദിനു സമീപം താമസിക്കുന്ന റിയൽ എസ്റ്റേറ്റ് വ്യാപാരി കെ. അബൂബക്കർ (67) ആണ് മരിച്ചത്.
    ​ഞായറാഴ്ച രാത്രി 7:20-ഓടെയാണ് അപകടം. കുടുംബസമേതം പഴയങ്ങാടിയിലെ എം.ആർ.ഐ. ഹോട്ടലിൽ എത്തിയ അബൂബക്കർ, മഗ്‌രിബ് നമസ്‌കാരത്തിനായി സമീപത്തെ പള്ളിയിൽ പോയി റോഡിലൂടെ നടന്നു തിരികെ വരുമ്പോഴായിരുന്നു ബൈക്ക് ഇടിച്ചത്. ഉടൻ തന്നെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
    ​പിതാവ്: പരേതനായ ബീരാൻ ഹാജി
    ​മാതാവ്: പരേതയായ കെ. ഫാത്തിമ
    ​ഭാര്യ: ഷെരീഫ (തളിപ്പറമ്പ്)
    ​മക്കൾ: ഷുഹൈബ്, ഷുഹൈബ, ഷുഹൈർ
    ​മരുമക്കൾ: മുഹമ്മദ് കുഞ്ഞി (ടുമ്പുന്തല), സായിദ് (കരിവെള്ളൂർ), ഹന (ഏഴിലോഡ്)
    ​സഹോദരങ്ങൾ: ഖദീജ (പെരുമ്പ), പരേതരായ പ്രൊഫ. കാസിം, അബ്ദുൽ അസീസ് (ഫ്ലാഷ് ഫോട്ടോഷൂട്ട്), സൈനബ
    ​മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഉച്ചയ്ക്ക് 12:30-ഓടെ ജനാസ വീട്ടിലെത്തിക്കും. കബറടക്കം പെരുമ്പ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും.

    No comments

    Post Top Ad

    Post Bottom Ad