വടക്കൻ കേരളത്തിൽ ട്രെയിൻ വേഗം കൂട്ടാൻ 150 കിലോമീറ്റർ സുരക്ഷാ വേലി; പദ്ധതി ഒരുങ്ങുന്നു
കൊല്ലം : ട്രെയിൻ യാത്ര കൂടുതൽ വേഗതയേറിയതും സുരക്ഷിതവുമാക്കുന്നതിനായി കേരളത്തിലെ റെയിൽവേ ട്രാക്കുകളുടെ ഇരുവശങ്ങളിലും സുരക്ഷാ വേലി നിർമ്മിക്കാൻ ദക്ഷിണ റെയിൽവേ പദ്ധതി. വടക്കൻ കേരളത്തിലെ രണ്ട് സെക്ഷനുകളിലായി 150 കിലോമീറ്റർ ദൂരത്തിലാണ് സുരക്ഷാ വേലി സ്ഥാപിക്കുന്നത്.
പഴയങ്ങാടി–ബേക്കൽ ഫോർട്ട്, കൊയിലാണ്ടി–തലശ്ശേരി സെക്ഷനുകളിലാണ് ട്രാക്കിന്റെ ഇരുവശത്തും വേലി നിർമ്മിക്കുന്നത്. ട്രാക്കിനെയും സമീപ പ്രദേശങ്ങളെയും വേർതിരിച്ച് ട്രെയിൻ സർവീസുകളുടെ സുരക്ഷ വർധിപ്പിക്കുകയാണ് ലക്ഷ്യം. കൊയിലാണ്ടി–തലശ്ശേരി സെക്ഷനിൽ 130 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ സർവീസ് നടത്തുന്നതുമായി ബന്ധപ്പെട്ട് ദക്ഷിണ റെയിൽവേ പുറത്തിറക്കിയ ടെൻഡറിലും സുരക്ഷാ വേലി പദ്ധതിക്ക് പ്രാധാന്യം നൽകിയിട്ടുണ്ട്.
ട്രെയിൻ വേഗം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ആദ്യം പഴയങ്ങാടി–ബേക്കൽ ഫോർട്ട് സെക്ഷനിലാണ് നിർമാണം ആരംഭിക്കുക. ഇവിടെ 70 കിലോമീറ്റർ സുരക്ഷാ വേലിയും 7.4 കിലോമീറ്റർ സംരക്ഷണ ഭിത്തിയും നിർമ്മിക്കും. 45.63 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 12 മാസത്തിനകം നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
No comments
Post a Comment