Header Ads

  • Breaking News

    യൂട്യൂബും പണി തന്നു: മാനദണ്ഡം കടുപ്പിച്ചു, വിശദാംശങ്ങള്‍

    പ്രമുഖ വിഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ യൂട്യൂബ് ഇതിലൂടെ വരുമാനം നേടാന്‍ അര്‍ഹതയുള്ളവരുടെ മാനദണ്ഡം പുതുക്കി. യൂട്യൂബ് പ്രീമിയത്തില്‍ നിന്നും പരസ്യങ്ങളില്‍ നിന്നും വരുമാനം ലഭിക്കുന്നതിന് കഴിഞ്ഞ വര്‍ഷം 8000 ക്വാളിഫൈഡ് വാച്ച് അവറുകളോ അല്ലെങ്കില്‍ 90 ദിവസത്തിനകം രണ്ട് കോടി ക്വാളിഫൈഡ് ഷോര്‍ട്സ് വ്യൂകളോ ആവശ്യമാണെന്ന് കമ്പനി അറിയിച്ചു.

    2027 ഫെബ്രുവരി ഒന്നിനാണ് പുതിയ മാനദണ്ഡം നിലവിൽ വരിക. നിലവില്‍ 4000 വാച്ച് അവറുകള്‍ അല്ലെങ്കില്‍ ഒരു കോടി ഷോര്‍ട്‌സ് വ്യൂ ആണ് വരുമാനം നേടുന്നതിനുള്ള മാനദണ്ഡം. ക്രിയേറ്റര്‍മാര്‍ക്ക് കുറഞ്ഞത് ആയിരം സബ്‌സ്‌ക്രൈബര്‍മാര്‍ ഉണ്ടായിരിക്കണമെന്ന നിലവിലെ വ്യവസ്ഥയില്‍ മാറ്റമില്ല.

    ഷോര്‍ട്‌സില്‍ നിന്ന് എല്ലാ മാസവും പരസ്യ, സബ്‌സ്‌ക്രിപ്ഷന്‍ വരുമാനം നേടുന്നതിന് ക്രിയേറ്റര്‍മാര്‍ 90 ദിവസത്തെ റോളിങ് കാലയളവില്‍ ഒരു കോടി ക്വാളിഫൈഡ് വ്യൂകള്‍ നിലനിര്‍ത്തേണ്ടതുണ്ട്. ഈ പരിധിക്ക് താഴെ പോകുന്ന ചാനലുകള്‍ പ്രോഗ്രാമില്‍ തന്നെ തുടരുകയും ലോംഗ് ഫോം വിഡിയോകളില്‍ നിന്ന് പണം സമ്പാദിക്കുന്നത് തുടരുകയും ചെയ്യും.

    വ്യൂകള്‍ വീണ്ടും ഈ പരിധിക്ക് മുകളിൽ എത്തിയാല്‍ മാത്രമേ ഷോര്‍ട്‌സ് വരുമാനം പങ്കിടല്‍ ഓട്ടോമാറ്റിക്കായി പുനരാരംഭിക്കുകയുള്ളൂ എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

    No comments

    Post Top Ad

    Post Bottom Ad