Header Ads

  • Breaking News

    ഞങ്ങളില്ലേ.. ഞാന്‍ വന്നിട്ട് രണ്ട് ദിവസമേ ആയുള്ളൂ. എന്ത് പ്രശ്നമുണ്ടേലും നമുക്ക് തീര്‍ക്കാം.


    “ഞങ്ങളില്ലേ.. ഞാന്‍ വന്നിട്ട് രണ്ട് ദിവസമേ ആയുള്ളൂ. എന്ത് പ്രശ്നമുണ്ടേലും നമുക്ക് തീര്‍ക്കാം. രണ്ടുപേരെയും ഞാന്‍ വിളിക്കാം. ഞാന്‍ തീരുമാനമെടുക്കാം. ഒരു മകനാണ് പറയുന്നത് തീരുമാനമുണ്ടാക്കാമെന്ന്, അഴിക്ക് ചേട്ടാ..എല്ലാ സഹായവും ചെയ്തുതരാം. ബാ””
    ഇടുക്കിയില്‍ ജീവിതം അവസാനിപ്പിക്കാന്‍ കഴുത്തില്‍ കുരുക്കിട്ട് നിന്ന മധ്യവയസ്കനെ അനുനയിപ്പിച്ച് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന് പൊലീസ്. കുടുംബ പ്രശ്നത്തെ തുടര്‍ന്നാണ് ഗൃഹനാഥന്‍ മുറിയില്‍ കയറി ജീവനൊടുക്കാന്‍ തുനിഞ്ഞത്. സ്ഥിതിഗതികള്‍ വഷളാണെന്ന് കണ്ട ഇയാളുടെ ഇളയമകളാണ് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് വിവരം പറഞ്ഞത്. ഉടന്‍ തന്നെ ഇടുക്കി പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ബിബിനും സഹപ്രവര്‍ത്തകരും പാഞ്ഞെത്തി. ഒരു മണിക്കൂറോളം നീണ്ട സംസാരത്തിനൊടുവിലാണ് കുടുംബനാഥന്‍ ആത്മഹത്യാശ്രമം ഉപേക്ഷിച്ചത്.  ഉത്രാടദിനത്തില്‍ ഒരു  ജീവന് കാവലാളായ സബ് ഇൻസ്‌പെക്ടർ ബിബിന് അഭിനന്ദനങ്ങൾ  
    ശ്രദ്ധിക്കുക. അത്മഹത്യ ഒന്നിനും പരിഹാരമല്ല.

    No comments

    Post Top Ad

    Post Bottom Ad