മാവേലി ഞെട്ടി, ബെവ്കോ ചിരിച്ചു: ഓണത്തിന് മലയാളികൾ ‘കുടിച്ച്’ തീർത്തത് 771 കോടി!
തിരുവനന്തപുരം: മാവേലി നാടുവാണ കാലത്ത് മനുഷ്യരെല്ലാരും ഒന്നുപോലെയായിരുന്നെങ്കിൽ, ഇത്തവണത്തെ ഓണത്തിന് മലയാളികളെല്ലാം ഒന്നുപോലെ നിന്നത് ബെവ്കോയുടെ ക്യൂവിലാണ്. പതിവ് തെറ്റിക്കാതെ ഇത്തവണയും പഴയ റെക്കോർഡുകൾ പഴങ്കഥയാക്കി മലയാളികൾ ‘കട്ടയ്ക്ക്’ നിന്നപ്പോൾ ബെവ്കോയുടെ പെട്ടിയിൽ വീണത് ₹771.29 കോടി രൂപ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 77 കോടി രൂപയുടെ തകർപ്പൻ വർധന!
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 694.96 കോടി രൂപ കുടിച്ച് തീർത്ത മലയാളികൾ, ഇത്തവണ സ്വന്തം റെക്കോർഡ് തന്നെ തിരുത്തിക്കുറിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത കാത്തുസൂക്ഷിക്കാൻ ‘ഓണക്കോടി’ വാങ്ങിയില്ലെങ്കിലും ‘ഓണക്കുപ്പി’ വാങ്ങാൻ മലയാളികൾ ഒട്ടും മടി കാണിച്ചില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
കണക്കിലെ ‘മിടുക്കന്മാർ’ ചുരുക്കത്തിൽ:
* ആകെ വിറ്റുവരവ്: 8 ദിവസം കൊണ്ട് ₹771.29 കോടി
* കഴിഞ്ഞ വർഷത്തെ റെക്കോർഡ്: ₹694.96 കോടി (അതൊക്കെ എന്ത്!)
* ഉത്രാടപ്പാച്ചിൽ: ഉത്രാട ദിനത്തിൽ മാത്രം ഒഴുക്കിയത് ₹126.31 കോടി
No comments
Post a Comment