പയ്യന്നൂർ വൻ സ്‌പിരിറ്റ് വേട്ട, 7000 ലിറ്റർ സ്‌പിരിറ്റുമായി പെരുമ്പയിൽ ഒരാൾ പിടിയിൽ
പയ്യന്നൂർ ലോറിയിൽ കടത്താൻ ശ്രമിച്ച 7000 ലിറ്റർ സ്‌പിരിറ്റുമായി ഒരാൾ പിടിയിൽ. അടൂർ സ്വദേശി അഖിലിലാണ് പിടിയിലായത്. പെരുമ്പ ദേശീയ പാതയിൽ വച്ച് പയ്യന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വൈശാഖിൻ്റെ നേതൃത്വത്തിലാണ് സ്‌പിരിറ്റ് പിടികൂടിയത്. 200 കന്നാസുകളിലാക്കി മംഗളൂരുവിൽ നിന്നും അടൂരിലേക്ക് ലോറിയിൽ കടത്തുകയായിരുന്നു സ്‌പിരിറ്റ്. രഹസ്യ വിവരത്തെ തുടർന്നാണ് എക്സൈസ് പരിശോധനയ്ക്ക് എത്തിയത്. വരാനിരിക്കുന്ന ഓണക്കാലത്ത് വ്യാജമദ്യ നിർമ്മാണം ലക്ഷ്യമിട്ടാണ് ഇത്രയധികം സ്‌പിരിറ്റ് കടത്തിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു.
No comments
Post a Comment