Header Ads

  • Breaking News

    ഫിക്സഡ് ചാര്‍ജ് ഉയര്‍ന്നേക്കും, രാത്രിയില്‍ വൈദ്യുതി ഉപയോഗിച്ചാല്‍ കൂടുതല്‍ ചെലവ്; കെഎസ്‌ഇബിയുടെ പുതിയ താരിഫ് നീക്കം


    _*തിരുവനന്തപുരം:* സംസ്ഥാനത്തെ വൈദ്യുതി ഉപയോക്താക്കളെ ബാധിക്കുന്ന പുതിയ താരിഫ് പരിഷ്കരണത്തിനുള്ള നടപടികള്‍ ആരംഭിച്ച്‌ കേരള സംസ്ഥാന വൈദ്യുതി ബോർഡ് (കെഎസ്‌ഇബി)._

    _2027 ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നിയന്ത്രണ കാലയളവിലേക്കുള്ള (2027-2032) വൈദ്യുതിനിരക്ക് നിശ്ചയിക്കുന്നതിനായുള്ള പ്രാഥമിക നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. എനർജി ചാർജില്‍ വലിയ വർധന പ്രതീക്ഷിക്കപ്പെടുന്നില്ലെങ്കിലും ഫിക്സഡ് ചാർജില്‍ നേരിയ വർധനയുണ്ടാകുമെന്നാണ് സൂചന._

    _പുതിയ നിരക്ക് നിർദേശങ്ങള്‍ തയ്യാറാക്കുന്നതിനായി വിവിധ വിഭാഗങ്ങളില്‍ നിന്ന് റിപ്പോർട്ടുകള്‍ കെഎസ്‌ഇബി തേടിയിട്ടുണ്ട്._ _നിരക്കുവർധന സംബന്ധിച്ച അപേക്ഷ നവംബറിന് മുമ്പായി സമർപ്പിക്കണമെന്നാണ് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ നിർദേശിച്ചിരിക്കുന്നത്. അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് സംസ്ഥാന സർക്കാരിന്റെ നിലപാടും തേടും._

    No comments

    Post Top Ad

    Post Bottom Ad