Header Ads

  • Breaking News

    ടൂറിസ്റ്റ് ബസുകൾക്ക് ഇഷ്ടമുള്ള നിറം അടിക്കാം : സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി തീരുമാനത്തെ സര്‍ക്കാര്‍ അനുകൂലിച്ചു

    ടൂറിസ്റ്റ് ബസുകൾക്ക് ഇഷ്ടമുള്ള നിറം അടിക്കാം. സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി തീരുമാനത്തെ സര്‍ക്കാര്‍ അനുകൂലിച്ചു. ഇതുസംബന്ധിച്ച് ഗതാഗത വകുപ്പ് ഉടൻ ഉത്തരവ് ഇറക്കും. വെള്ളനിറം വിനോദസഞ്ചാരത്തെ ബാധിക്കുന്നുവെന്ന് പരാതി ഉയര്‍ന്നിരുന്നു. 2022 ഒക്ടോബറില്‍ വടക്കാഞ്ചേരി ബസ് അപകടത്തില്‍ അഞ്ച് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ ഒന്‍പതുപേര്‍ മരിച്ചതിന് പിന്നാലെയാണ് ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ളനിറം നിര്‍ബന്ധമാക്കിയത്. അപകടത്തിന് പിന്നാലെ നടത്തിയ വകുപ്പുതല അന്വേഷണത്തിനൊടുവിലായിരുന്നു ഈ തീരുമാനം. 

    ടൂറിസ്റ്റ് ബസുകളില്‍ സിനിമാതാരങ്ങളുടെ പോസ്റ്ററുകളും ബഹുവര്‍ണ ചിത്രങ്ങളും ഗ്രാഫിക്സുകളും ഉപയോഗിക്കുന്നത് മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ ശ്രദ്ധതിരിക്കുകയും അപകടങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നുവെന്ന് അധികൃതര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന്, ബസുകളിലെ അമിത ലൈറ്റുകളും ഗ്രാഫിക്‌സുകളും സ്പീക്കറുകളും ഒഴിവാക്കാനും തീരുമാനിച്ചിരുന്നു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ മറ്റു ഡ്രൈവർമാരുടെയും യാത്രക്കാരുടെയും ശ്രദ്ധയിൽ പെട്ടെന്ന് പെടുന്ന നിറമാണ് വെള്ള എന്നതിനാലാണ് അന്ന് ഈ നിറം തെരഞ്ഞെടുത്തത്. ഒപ്പം റോഡ് സുരക്ഷ മുൻനിർത്തി വിദേശ രാജ്യങ്ങളിൽ പൊതുവാഹനങ്ങൾക്ക് വെള്ള നിറം നൽകുന്ന അന്താരാഷ്ട്ര മാതൃകയും കേരളത്തിലെ ഈ മാറ്റത്തിന് പ്രേരണയായിരുന്നു

    No comments

    Post Top Ad

    Post Bottom Ad