Header Ads

  • Breaking News

    മലബാർ മേഖലയിൽ 120 അധിക പ്ലസ് വണ്‍ ബാച്ച് അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി

                                                            

    മലബാർ മേഖലയിലെ പ്ലസ് വൺ പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി 120 അധിക ബാച്ച് അനുവദിച്ച് ഉത്തരവിറങ്ങി. യുഡിഎഫ് സർക്കാർ പ്രകടന പത്രികയിൽ പ്ലസ് വണ്ണിന് ആവശ്യമായ സീറ്റുകൾ നൽകുമെന്ന പറഞ്ഞ ഉറപ്പാണ് ഇത് വഴി പാലിച്ചിരിക്കുന്നത്. പാലക്കാട് (30), മലപ്പുറം (60), കോഴിക്കോട് (20), കാസർ​ഗോഡ് (10 ) എന്നിങ്ങനെയാണ് താൽക്കാലിക അധിക ബാച്ചുകൾ അനുവദിച്ചത്. 

    ഒരു ബാച്ചിൽ 60 വിദ്യാർത്ഥികൾക്കാണ് പ്രവേശനം. ഇത് പ്രകാരം ഈ ജില്ലകളിൽ അധികമായി 7,200 വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad