Header Ads

  • Breaking News

    തൊപ്പിയുടെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു; അശ്ലീല ഉള്ളടക്ക കേസിൽ നടപടി


     കൊച്ചി : സോഷ്യൽ മീഡിയയിലൂടെ അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്നറിയപ്പെടുന്ന മുഹമ്മദ് നിഹാലിന്റെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു. പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്നാണ് വിവരം. ആലുവ റൂറൽ സൈബർ പൊലീസാണ് പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തുന്നത്.

    കേസുമായി ബന്ധപ്പെട്ട് മുഹമ്മദ് നിഹാലിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ് എറണാകുളം സെഷൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കേസിന്റെ സ്വഭാവം ഗുരുതരമാണെന്നും ജാമ്യം അനുവദിക്കരുതെന്നുമാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.

    അഡ്വ. ശ്രീജിത്ത് പെരുമന നൽകിയ പരാതിയെ തുടർന്നാണ് വിഷയത്തിൽ അന്വേഷണം ആരംഭിച്ചത്. കേസുമായി ബന്ധപ്പെട്ട തുടർനടപടികൾ നിയമപരമായി പുരോഗമിക്കുകയാണ്.

    No comments

    Post Top Ad

    Post Bottom Ad