ട്രാക്കിംഗ് ഉപകരണങ്ങള്‍ ഘടിപ്പിക്കാൻ ഒരുങ്ങി കെഎസ്‌ആര്‍ടിസി
സ്ത്രികൾക്ക് സൗജന്യയാത്ര നല്‍കുന്ന 'പ്രിയദർശിനി' പദ്ധതിക്ക് പിന്നാലെ വൻ തിരക്കാണ് കെ.എസ്.ആർ.ടി.സി ബസുകളില്‍ അനുഭവപ്പെടുന്നത്.
ഇതോടെ യാത്രക്കാരുടെ സുരക്ഷാ ഉറപ്പാക്കാനായി അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍ ബസില്‍ ഒരുക്കാനുള്ള നീക്കവും അധികൃതർ ആരംഭിച്ചു കഴിഞ്ഞു. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ 1000 ബസുകളില്‍ പാനിക് ബട്ടണുകളും സാറ്റലൈറ്റ് അധിഷ്ഠിത തത്സമയ ട്രാക്കിംഗ് സംവിധാനവും ഏർപ്പെടുത്താനാണ് നീക്കം.അടിയന്തര സാഹചര്യങ്ങളില്‍ യാത്രക്കാർക്ക് കണ്‍ട്രോള്‍ റൂമുമായും സുരക്ഷാ ഏജൻസികളുമായും ഉടനടി ബന്ധപ്പെടാൻ സഹായിക്കുന്നതാണ് ഈ 'വെഹിക്കിള്‍ ട്രാക്കിംഗ് ആൻഡ് മോണിറ്ററിംഗ് സിസ്റ്റം' (VTMS). ഇതിനായി AIS-140 നിലവാരമുള്ള ട്രാക്കിംഗ് ഉപകരണങ്ങളാണ് ബസുകളില്‍ സ്ഥാപിക്കുന്നത്. ബസില്‍ സ്ഥാപിക്കുന്ന സാറ്റലൈറ്റ് ട്രാക്കിംഗ് വഴി ഉള്‍നാടൻ ഗ്രാമീണ സർവീസുകളില്‍ പോലും ബസിന്റെ കൃത്യമായ സ്ഥാനവും വേഗതയും തത്സമയം നിരീക്ഷിക്കാൻ സാധിക്കും.ബസിനുള്ളിലെ തൂണുകളില്‍ രണ്ട് മീറ്റർ ഇടവിട്ട് ആണ് പാനിക് ബട്ടണുകള്‍ സ്ഥാപിക്കുക. ഡ്രൈവറുടെ സീറ്റിന് സമീപം പ്രത്യേക അലർട്ട് ബട്ടണ്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ സ്ത്രീകള്‍ക്കായി സംവരണം ചെയ്തിരിക്കുന്ന ഓരോ സീറ്റിന്റെ നിരയിലും പാനിക് ബട്ടണും സ്ഥാപിക്കും. ഇരുട്ടിലും യാത്രക്കാർക്ക് ബട്ടണുകള്‍ എളുപ്പത്തില്‍ കണ്ടെത്താനാകുന്നതിനായി ഓരോ ബട്ടണിലും എല്‍ഇഡി ഇൻഡിക്കേറ്റർ നല്‍കും.
No comments
Post a Comment