Header Ads

  • Breaking News

    സ്ട്രെച്ചര്‍ പോകാൻ പോലും വഴിയില്ല...! കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരുന്നുകള്‍ വരാന്തയില്‍ കൂട്ടിയിട്ട നിലയില്‍



    പരിയാരം: (കണ്ണൂർ )  കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരുന്നുകളും ഫ്ലൂയിഡുകളും വരാന്തയില്‍ കൂട്ടിയിട്ടിരിക്കുന്നതായി പരാതി.

    ആശുപത്രിയുടെ ഏഴാം നിലയിലെ വരാന്തയിലെ തറയിലാണ് മരുന്നുകള്‍ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുകയാണ്.
    മരുന്നുകള്‍ സൂക്ഷിച്ച പല പെട്ടികളും പൊട്ടിയ നിലയിലാണ്. പായ്ക്ക് ചെയ്ത പെട്ടികളില്‍ നിന്നും ചില ഫ്ലൂയിഡ് കുപ്പികള്‍ പുറത്തേക്ക് വീണുകിടക്കുകയാണ്. ഇത് അലക്ഷ്യമായി കൈകാര്യം ചെയ്തപ്പോള്‍ നിലത്തു വീണതാണോ അതോ വരാന്തയിലൂടെ ഓടിനടക്കുന്ന എലിയോ മറ്റോ കടിച്ചു പുറത്തിട്ടതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

    No comments

    Post Top Ad

    Post Bottom Ad