സൗജന്യ യാത്ര മാത്രമല്ല പ്രിയദർശിനി വായ്പ പദ്ധതിയും വരുന്നു: വനിതകള്‍ക്കായി പലിശ രഹിത വായ്പ പദ്ധതി
*കൊച്ചി:* പിന്നോക്ക വിഭാഗത്തിൽപ്പെടുന്ന വനിതകൾക്കായി പലിശ-രഹിത വായ്പ പദ്ധതി ആരംഭിക്കാന്‍ സർക്കാർ. പിന്നോക്ക വിഭാഗത്തിലെ വനിതകൾക്ക് സ്വയംതൊഴിൽ കണ്ടെത്താനും മൈക്രോ ലെവൽ സംരംഭങ്ങൾ ആരംഭിക്കാനുമാണ് വായ്പ ലഭിക്കുകയെന്ന് മന്ത്രി കെഎ തുളസി വ്യക്തമാക്കി. പിന്നോക്ക വികസന കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ ആയിരക്കണക്കിന് സ്ത്രീകൾക്ക് സ്വയംപര്യാപ്തത കൈവരിക്കാൻ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി ജൂലൈ 23-ന് എറണാകുളം പള്ളുരുത്തി എസ്എൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന 'സമഗ്ര 2026' പരിപാടിയിൽ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടക്കും.
No comments
Post a Comment