ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികൾക്ക് ജാമ്യമില്ല, ജയിലിലായിട്ട് 57 ദിവസം
_*തിരുവനന്തപുരം*: പ്രതിപക്ഷനേതാവ് പിണറായി വിജയന്‍റെ വീട്ടിലെത്തിയ ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ജാമ്യഹർജി വീണ്ടും കോടതി തള്ളി. കഴിഞ്ഞ 57 ദിവസമായി ജയിലിൽ കഴിയുന്ന പ്രതികൾക്ക് ഇനി 23 ദിവസം അവിടെത്തന്നെ തുടരാം. അതിനുശേഷമേ സ്വാഭാവികജാമ്യം ലഭിക്കുകയുള്ളൂ._
_പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ്. നസീറയാണ് ഏഴ് പ്രതികളുടെ ജാമ്യഹർജി തള്ളിയത്. കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികൾ സഹകരിക്കാത്തതാണ് അന്വേഷണം മന്ദഗതിയിലാകാൻ കാരണമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം._
_കുറ്റമറ്റതും വിശദവുമായ അന്വേഷണം നടക്കുന്നതിനാൽ അത് പൂർത്തിയാകുന്നതിനു മുൻപ് പ്രതികൾക്ക് ജാമ്യം ലഭിച്ചാൽ അവർ ഒളിവിൽപ്പോകാനും സാക്ഷികളെ ഭീഷണിപ്പെടുത്താനും കേസ് അട്ടിമറിക്കാനും സാധ്യതയുണ്ടെന്നും സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ.സന്തോഷ് കുമാർ വാദിച്ചിരുന്നു._
_പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി പ്രതികൾക്കു ജാമ്യം നിഷേധിച്ചത്. ഇ.ഡി.ക്കുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ.ജെ. സന്തോഷ് കുമാർ ഹാജരായി._
_പള്ളിച്ചൽ നരുവാമൂട് തൈവിളാകം സ്വദേശി ശ്രീജിത്, വട്ടിയൂർക്കാവ് മാർക്കറ്റ് ലെയ്‌ൻ അനി നിവാസിൽ അനിൽകുമാർ, പേട്ട കവറടി വട്ടവിളാകത്ത് വീട്ടിൽ ദിനീത് എൻ. നായർ, കരമന നെടുങ്കാട് സ്വദേശി അമൽ, കൊടുങ്ങാനൂർ ചന്തമുക്ക് കോണത്ത് വീട്ടിൽ ദിനകർ, കരമന വാറുവിളാകത്ത് വീട്ടിൽ ഷിജു സലിം, മണക്കാട് കിള്ളി അറപ്പുര വീട്ടിൽ നിഷാദ് എന്നീ ഏഴ് പ്രതികളാണ് ജാമ്യഹർജി നൽകിയിരുന്നത്_
No comments
Post a Comment