Header Ads

  • Breaking News

    കളിയാവേശത്തില്‍ അപകടം ക്ഷണിച്ചുവരുത്തരുത്; ലൈനുകള്‍ക്ക് സമീപം ബാനറുകള്‍ പാടില്ല; ഫുട്ബോള്‍ ആരാധകര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി കെഎസ്‌ഇബി




    കോഴിക്കോട്:  സംസ്ഥാനത്തെ ഫുട്ബോള്‍ ആരാധകർക്ക് കർശന ജാഗ്രതാ നിർദേശവുമായി കെഎസ്‌ഇബി.
    കളി ആവേശം അതിരുവിടരുതെന്നും വൈദ്യുതി ലൈനുകള്‍ക്ക് സമീപം കൊടികളും ഫ്ലെക്സുകളും ബാനറുകളും സ്ഥാപിക്കുന്നത് ഗുരുതരമായ അപകടങ്ങള്‍ക്ക് കാരണമാകുമെന്നും കെഎസ്‌ഇബി വാർത്താക്കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കി.
    പലയിടങ്ങളിലും ഫുട്‌ബോള്‍ ആരാധകര്‍ ഫ്ലെക്സുകള്‍, ബാനറുകള്‍, കൊടികള്‍, തോരണങ്ങള്‍ എന്നിവ റോഡിന് കുറുകെയും വൈദ്യുതി ലൈനുകള്‍ക്ക് സമീപവും സ്ഥാപിക്കുന്നത് ശ്രദ്ധയില്‍പ്പെടുന്നുണ്ട്. ഇത് തികച്ചും അപകടകരമാണെന്ന് കെഎസ്‌ഇബി പറഞ്ഞു.
    കൊടികളും ബാനറുകളും സ്ഥാപിക്കുന്നതിനിടെ അബദ്ധത്തില്‍ വൈദ്യുതി ലൈനുകളുമായി സമ്പര്‍ക്കമുണ്ടായാല്‍, അത് ഗുരുതരമായ വൈദ്യുതാഘാതത്തിനും ജീവഹാനിക്കും വരെ കാരണമായേക്കാമെന്നും മുന്നറിയിപ്പുണ്ട്.

    No comments

    Post Top Ad

    Post Bottom Ad