കര്‍ണ്ണാടകയില്‍ നിന്നുള്ള ടി.എം ഷാഹിദ് എന്നയാള്‍ കൊട്ടിയൂരില്‍ വാവലിക്കെട്ട് ചടങ്ങ് നടത്തി എന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് കൊട്ടിയൂര്‍ ദേവസ്വം.അടിസ്ഥാനരഹിതമായ വാര്‍ത്ത നല്‍കിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇങ്ങനെയൊരു ആചാരം ഇല്ലെന്നും കൊട്ടിയൂര്‍ ദേവസ്വം അധികൃതര്‍ അറിയിച്ചു. 

ഷാഹിദ് കർണാടക സർക്കാരിലെ ഉന്നതൻ ആണെന്നും പറയപ്പെടുന്നു. ടി.എം ഷാഹിദിന്റെ കൊട്ടിയുർ സന്ദർശനത്തിൽ ദുരൂഹത ഉണ്ടെന്നും. വർഗീയ സംഘർഷത്തിന് വരെ കാരണം ആകാൻ സാധ്യത ഉള്ള ഇത്തരം പ്രവർത്തികൾ അന്വേഷിച്ചു നടപടി സ്വീകരിക്കണമെന്ന് ഭക്തരും ആവശ്യപ്പെടുന്നു.  കർണ്ണാടകയിൽ നിന്നും  ആയിരകണക്കിന് ഭക്തരാണ് കൊട്ടിയുരിൽ ദർശനം നടത്തുന്നത്. ഈ സമയത്താണ് കേട്ട് കേൾവി പോലും ഇല്ലാത്ത അവകാശം ഉന്നയിച്ചു കർണാടക സർക്കാരിലെ ഉന്നതൻ ക്ഷേത്രത്തിൽ എത്തിയത് സംശയങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥരാണ് ഈയാളെ സ്വീകരിച്ചു കൊണ്ടു വന്നതെന്നും പറയപ്പെടുന്നു.