പ്ലസ് വണ്ണിന് 4.44 ലക്ഷം അപേക്ഷ
സംസ്ഥാനത്തെ സ്കൂളുകളിൽ പ്ലസ് വൺ പ്രവേശനത്തിന് ലഭിച്ചത് 4,44,124 അപേക്ഷ.
എസ്എസ്എൽസി വിജയിച്ച 4,14,470 പേരും സി ബി എസ് ഇയിൽ നിന്ന് 19,890 പേരും ഐ സി എസ് ഇ വിജയിച്ച 2083 പേരും അപേക്ഷിച്ചു. 7,681 പേർ മറ്റു സിലബസിൽ നിന്നാണ്. 43,675 വിദ്യാർഥികൾ ജില്ലയ്ക്ക് പുറത്തും അപേക്ഷ സമർപ്പിച്ചു.
മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലേക്ക് 1996 അപേക്ഷ ലഭിച്ചു. എട്ടിന് ട്രയൽ അലോട്ട്മെന്റും 15ന് ഒന്നാം അലോട്ട്മെന്റും നടക്കും. മുഖ്യ ഘട്ടത്തിൽ മൂന്ന് അലോട്ട്മെന്റ് ഉണ്ടാകും.
ട്രയൽ അലോട്ട്മെന്റിൽ തെറ്റ് തിരുത്താനും സ്കൂൾ, വിഷയം എന്നിവ മാറ്റാനും അവസരമുണ്ട്. ആകെ 4,39,184 പ്ലസ് വൺ സീറ്റുകളാണ് ഉള്ളത്.
No comments
Post a Comment