Header Ads

  • Breaking News

    വീട്ടില്‍ കഞ്ചാവ് വില്‍പ്പന നടത്തിവന്ന യുവാവ് ഓപ്പറേഷന്‍ തൂഫാനില്‍ വീണു.


    പരിയാരം: വീട്ടിലെ ഊണ്‍ പോലെ വീട്ടില്‍ കഞ്ചാവ് വില്‍പ്പന നടത്തിവന്ന യുവാവ് ഓപ്പറേഷന്‍ തൂഫാനില്‍ വീണു.

    പരിയാരം കുണ്ടപ്പാറ വാണിശേരി
    വീട്ടില്‍ വി.ജെ.സേവ്യറിന്റെ മകന്‍ വി.ജെ.സഞ്ജുവാണ്(24)ഇന്നലെ അറസ്റ്റിലായത്.

    ജില്ല പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധസേനയായ ഡാന്‍സാഫും പരിയാരം പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ്
    വീട്ടിലെ കഞ്ചാവ് അറസ്റ്റിലായത്.

    പരിയാരം എസ്.ഐ വൈശാഖ് മണിലാല്‍, ഗ്രേഡ്.എസ്.ഐ വിനയന്‍, ഗ്രേഡ് എ.എസ്.ഐ പി.വി.സുനേഷ്, സി.പി.ഒ സിന്ധു, ഹോം ഗാര്‍ഡ് രാഘവന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ ഉച്ചക്ക് 1.35 നാണ് സഞ്ജുവിന്റെ കുണ്ടപ്പാറ കപ്പേള പള്ളിക്ക് സമീപത്തെ വീട് പോലീസ് റെയിഡ് ചെയ്തത്.

    അകത്തെ മുറിയില്‍ നിലത്ത് വിരിച്ച ബെഡിന് അടിയില്‍ സൂക്ഷിച്ച 10.5 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.

    ഡാന്‍സാഫിന്റെ അന്വേഷണത്തില്‍ സഞ്ജു വീട്ടില്‍വെച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്നതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് പോലീസ് നടപടി ഉണ്ടായത്.

    No comments

    Post Top Ad

    Post Bottom Ad