Header Ads

  • Breaking News

    തൂഫാന്‍ വീശിയടിക്കുന്നു, എം.ഡി.എം.എയുമായി ഏഴോം സ്വദേശികള്‍ അകത്ത്


    പഴയങ്ങാടി: ഓപ്പറേഷന്‍ തൂഫാനില്‍ ലഹരിവേട്ട സജീവമാക്കി കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവിക്ക് കീഴിലെ ഡാന്‍സാഫ്ടീം.

    4.6 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേര്‍ അറസ്റ്റില്‍.

    ഏഴോം പുല്ലാഞ്ഞിടയിലെ ജമീല മന്‍സിലില്‍ സി.ടി.നൗഫല്‍(47), ഏഴോംമൂലയിലെ ആയിക്കാരകത്ത് വീട്ടില്‍ എ.സഹദ് മുഹമ്മദ്(28) എന്നിവരെയാണ് ഡാന്‍സാഫ്ടീമും പഴയങ്ങാടി പോലീസും ചേര്‍ന്ന് പിടികൂടിയത്.

    ഇന്നലെ വൈകുന്നേരം 5.30 ന് മൂസക്കാന്‍ പള്ളി ബസ്റ്റോപ്പിന് സമീപം വെച്ചാണ് കെ.എല്‍-13 എ.ക്യു 5666 നമ്പര്‍ കാറില്‍ യാത്ര ചെയ്യവെ ഇവര്‍ എം.ഡി.എം.എയുമായി പിടിയിലായത്.

    പഴയങ്ങാടി എസ്.ഐ കെ. ഷുഹൈബ്, സീനിയര്‍ സി.പി.ഒമാരായ പി.വി.ജയേഷ്, കെ.സുമേഷ്, ഡ്രൈവര്‍ സി.പി.ഒ സുമനേഷ് എന്നിവരാണ് ഓപ്പറേഷന്‍ തൂഫാന് നേതൃത്വം നല്‍കിയത്.

     


    No comments

    Post Top Ad

    Post Bottom Ad