Header Ads

  • Breaking News

    ലഹരി വിൽപ്പന നടത്തിയ കടക്കെതിരെ പോലീസിന്റെ ബുൾഡോസർ പ്രയോഗം


    ഇടുക്കി | ലഹരി വിൽപ്പന നടത്തിയ കടക്കെതിരെ പോലീസിന്റെ ബുൾഡോസർ പ്രയോഗം.

    ശാന്തൻപാറയിൽ ലഹരി വില്പന നടത്തിയ ഈശ്വരൻ എന്നയാളുടെ വഴിയോര കടയാണ് പൊളിച്ചത്. കോടതി ഉത്തരവു വാങ്ങിയായിരുന്നു ശാന്തൻപാറ പോലീസിന്റെ നടപടി.

    ഈശ്വരൻ സ്ഥിരം ലഹരി വില്പനക്കാരനാണെന്നും ലഹരി പിടിച്ചതിന് പിന്നാലെ കട ഒഴിഞ്ഞു പോകുന്നതിനായി നോട്ടീസ് നൽകിയിരുന്നതായും പോലീസ് പറഞ്ഞു. നോട്ടീസിനെതിരായി പ്രതി ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. ഇയാൾ പ്രതിയായ മുൻ കേസുകളുടെ ഉൾപ്പെടെ വിവരം ഉൾപ്പെടുത്തി പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും ഈശ്വരൻ സ്ഥിരം ലഹരി വില്പനക്കാരനാണെന്ന് കോടതിയെ ബോധിപ്പിക്കുകയും ചെയ്‌ത്‌ അനുകൂല ഉത്തരവ് വാങ്ങിയ ശേഷമാണ്ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ബുൾഡോസർ പ്രയോഗിച്ചത്. ലഹരിക്കെതിരെ ശക്തമായ നടപടി തുടരുമെന്നും പോലീസ് പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad